- Trending Now:
മലപ്പുറം സിവിൽ സ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിൽ 2025 മെയ് മാസം മുതൽ ഒരു വർഷത്തേക്ക് 10 ലക്ഷം രൂപയിൽ താഴെ വിലവരുന്ന ഡീസൽ വാഹനം (വെള്ള നിറത്തിലുള്ള ഹോണ്ട സിറ്റി, ടാറ്റ നെക്സോൺ, മാരുതി സിയാസ് എന്നീ പ്രീമിയം സെഡാൻ വാഹനങ്ങൾക്ക് മുൻഗണന) പ്രതിമാസ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയം, ആസൂത്രണ സമിതി സെക്രട്ടേറിയറ്റ്, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505 എന്ന വിലാസത്തിൽ മെയ് ഒമ്പതിന് രാവിലെ 11നുള്ളിൽ ക്വട്ടേഷൻ നൽകണം.
കേരള സർക്കാർ, സാമൂഹികനീതി വകുപ്പിനു കീഴിൽ കുന്നംകുളത്ത് നടത്തുന്ന സ്മൃതിപഥം ഡിമെൻഷ്യ ഡേ കെയർ സെന്ററിലേക്ക് 2025-2026 സാമ്പത്തിക വർഷത്തിൽ ഡിമെൻഷ്യ ബാധിതരെ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവരുന്നതിനും തിരികെ വീടുകളിൽ സുരക്ഷിതമായി എത്തിക്കുന്നതിനും ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ളതുമായ കവചിത വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ മുദ്ര വച്ച ക്വട്ടേഷനുകൾ ഏപ്രിൽ 28 ന് മുമ്പായി സമർപ്പിക്കണം. നിശ്ചിത ഫോറത്തിനും വിശദ വിവരങ്ങൾക്കും ഫോൺ: 8592007762, 04885 223081.
സമഗ്ര ശിക്ഷ കേരളത്തിന്റെ സ്റ്റാഴ്സ് പദ്ധതി വഴി ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ഇലക്ട്രിക് വാഹന സർവീസ് ടെക്നീഷ്യൻ കോഴ്സുകളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 30 ന് മുൻപായി ടെണ്ടർ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04802823731 എന്ന നമ്പറിൽ ബന്ധപ്പെടുക.
എറണാകുളം ജില്ലയിൽ പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ 2025-26 അദ്ധ്യയന വർഷം യൂണിഫോം, നൈറ്റ് ഡ്രസ്സ് എന്നിവ വിതരണം നടത്തുന്നതിനായി ടെൻഡർ ക്ഷണിച്ചു.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.