- Trending Now:
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ ബീച്ചിൽ ഒരുക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ആരോഗ്യവകുപ്പിന്റെ നാലു സ്റ്റാളുകൾ തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി മേയ് മൂന്ന് ഉച്ചക്ക് 12.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം)ലഭിച്ചിരിക്കണം. ഫോൺ: 0477-2251650.
ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ എസ്.എസ്.കെ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലെ മൊബൈൽ ഫോൺ ഹാർഡ്വെയർ ടെക്നീഷ്യൻ കോഴ്സിലേക്കും, ഫുഡ് ആൻഡ് ബീവറേജസ് സർവീസ് അസോസിയേറ്റ് കോഴ്സിലേക്കും ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി മെയ് 13 ഉച്ചക്ക് മൂന്ന് മണി. ഫോൺ: 9447597103, 8089852947.
മുനമ്പം ഫിഷിംഗ് ഹാർബറിലെ ഷോപ്പിംഗ് കോംപ്ലക്സിന് കിഴക്കു ഭാഗത്തുള്ള മിനറൽ വാട്ടർ സൂക്ഷിക്കുന്ന റൂമിന്റെ രണ്ട് മുറികൾ (റൂം നമ്പർ- ഒന്ന്, റൂം നമ്പർ-രണ്ട്) 2025 ജൂൺ 21 മുതൽ 2026 ജൂൺ 20 വരെ പ്രസ്തുത ആവശ്യത്തിന് വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫോൺ 0484 2397370.
വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വടവുകോട് ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലയിളവിലേയ്ക്ക് വാഹനങ്ങൾ ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12 വരെ. കൂടുതൽ വിവരങ്ങൾ വടവുകോട് ഐസിഡിഎസ് ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാം. ഫോൺ .: 0484 2730320.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.