- Trending Now:
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ ആന്റ് സപ്പോർട്ടിങ്ങ് യൂണിറ്റ് - കോഴിക്കോട് ജില്ലയിൽ കാരുണ്യ, ഹർഷം, ഡി.പി.എം.എസ്.യൂ- പദ്ധതികളുടെ ഉപയോഗത്തിനായി എയർ കണ്ടീഷൻ ടാക്സി രജിസ്ട്രേഷനുള്ള വാഹന ഉടമകളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിനു മുകളിൽ 'ക്വട്ടേഷൻ ഫോർ ഹയറിംഗ് വെഹിക്കിൾ' എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് വരെ നേരിട്ടോ, രജിസ്റ്റേഡ് തപാൽ മുഖേനയോ നൽകാം. കൂടുതൽ വിവരങ്ങൾക്ക് 8078223001 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടുക.
ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലെ സാന്ത്വന പരിചരണ പദ്ധതിയുമായി ബന്ധപ്പെട്ട ഗൃഹസന്ദർശത്തിനായി പാലിയേറ്റീവ് ടീമിനെയും സാധനങ്ങളും കൊണ്ടുപോകുന്നതിന് നാലുചക്ര ലൈറ്റ് വാഹനങ്ങളുടെ (ടാക്സി പെർമിറ്റ്) ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി: മാർച്ച് 28 ഉച്ചക്ക് 12 മണി.
കതിരൂർ ജി.വി.എച്ച്.എസ്.എസ് സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലെ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യൻ, ജി.എസ്.ടി അസിസ്റ്റന്റ് ലാബുകളിലേക്ക് ഉപകരണങ്ങളും ഫർണിച്ചറുകളും എത്തിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഫോൺ : 9947408444.
പ്രീസ്കൂൾ സാധനങ്ങൾ ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ പാമ്പാക്കുട ഐസിഡിഎസ് പ്രൊജക്ടിലെ 122 അങ്കണവാടികൾക്ക് പ്രീസ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് 2 വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പാമ്പാക്കുട ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിൽ നേരിട്ടോ 0485-2274404 എന്ന നമ്പറിലോ ബന്ധപ്പെടുക.
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ സിടിജി പേപ്പർ, ഇസിജി ജെൽ/യുഎസ്ജി ജെൽ വിതരണം, ഫോം-രജിസ്റ്റർ പ്രിൻിങ്, ലാബ് ടെസ്റ്റ് എന്നിവയ്ക്ക് ടെൻഡർ ക്ഷണിച്ചു. മാർച്ച് 27ന് രാവിലെ 10.30നുള്ളിൽ സിടിജി പേപ്പർ, ഇസിജി ജെൽ/യുഎസ്ജി ജെൽ വിതരണത്തിനുള്ള ടെൻഡറുകൾ സ്വീകരിക്കും. ഫോം-രജിസ്റ്റർ പ്രിൻിങ്, ലാബ് ടെസ്റ്റ് എന്നിവയ്ക്കുള്ള ടെൻഡറുകൾ മാർച്ച് 27 രാവിലെ 11 വരെയും സ്വീകരിക്കും. ഫോൺ: 0494 2666439.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.