- Trending Now:
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽപ്പെട്ട പ്രോജക്ടുകൾ പ്രകാരം വാട്ടർ ടാങ്ക് സപ്ലൈ ചെയ്യുന്നതിന് അംഗീകൃത ഡീലർമാരിൽനിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.tender.lsgkerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കൊളജിലേക്ക് എഞ്ചിനീയറിംഗ് വർക്ഷോപ്പ് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20. ഫോൺ : 04735 266671 . ഇ-മെയിൽ : gptcvchr@gmail.com.
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിലെ ആവശ്യത്തിലേക്കായി ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം (കാർ / ജീപ്പ് ) ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുവാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 1.30 ന് മുമ്പ് ലഭിക്കണം. ഫോൺ: 0487 236445.
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കൊടകര അഡീഷണൽ ഐ.സിഡി.എസ്. പ്രൊജക്ടിലെ 24 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷത്തിൽ ഫർണീച്ചറും മറ്റു ഉപകരണങ്ങളും സ്റ്റോർ പർച്ചേയ്സ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വാങ്ങി വിതരണം നടത്തുന്നതിന് വ്യക്തികളിൽന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് ലഭിക്കണം. ഫോൺ: 0480 2727990.
വനിത ശിശുവികസന വകുപ്പിനു കീഴിൽ തൃശ്ശൂർ ജില്ലയിൽ കൊടകര അഡീഷണൽ ഐ.സിഡി.എസ്. പ്രൊജെക്ടിലെ 121 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷത്തിലേക്ക് കണ്ടിൻജൻസി സാധാനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പ് ലഭിക്കണം. ഫോൺ: 0480 2727990.
വനിതാ ശിശു വികസന വകുപ്പ് - താനൂർ പ്രോജക്ടിന് കീഴിലെ 26 അങ്കണവാടികളിലേക്ക് ഫർണിച്ചർ/ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നു ദർഘാസ് ക്ഷണിച്ചു. അടങ്കൽ തുക: 2,60,000/രൂപ. ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് ഒരുമണി വരെ ദർഘാസ് സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0494 2442981, 9895477989.
ഇരിട്ടി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്ന് കീഴിലെ 104 അങ്കണവാടികൾക്ക് 2024-2025 വർഷത്തേക്ക് ഇരിട്ടി ബ്ലോക്കുതല പ്രൊക്യുർമെന്റ് കമ്മിറ്റിയുടെ അനുമതിയോടെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 12ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ : 04902471420.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.