- Trending Now:
സംസ്ഥാനത്തെ കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിനു ദർഘാസ് ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 19. കൂടുതൽ വിവരങ്ങൾക്ക്: www.ksmha.org, 0471-2472866.
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് റീയേജന്റുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂൺ 30 ഉച്ചയ്ക്ക് 12നാണ് ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തിയതി. അന്നേദിവസം ഒരു മണിയ്ക്ക് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 8848960115.
പി എം എം എസ് വൈ ഇടുക്കി, പീച്ചി റിസർവോയർ പദ്ധതിയിലെ കൂടു മത്സ്യ കൃഷിക്കായി എട്ട് ഫൈബർ ബോട്ട്. (6 മീറ്റർ നീളം, 1 മീറ്റർവീതി, 50 സെ.മി ഉയരം) സപ്ലൈ ചെയ്യുന്നതിന് മൽസര സ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 15 ന് ഉച്ചയ്ക്ക് 12 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2665479.
തൃശ്ശൂർ: ജില്ലാ വനിതാ ശിശു വികസന ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള ഏഴു വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. 3600 രൂപയാണ് നിരതദ്രവ്യം. ജൂൺ 21ന് ഉച്ചയ്ക്ക് രണ്ടു വരെ ദർഘാസ് സമർപ്പിക്കാം. ഫോൺ: 0487 2361500.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ 2023-2024 സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത്, ഇൻകം ആന്റ് എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്, ബാലൻസ് ഷീറ്റ്, റസീപ്റ്റ് ആന്റ് പേയ്മെന്റ് സ്റ്റേറ്റ്മെന്റ്, ട്രയൽ ബാലൻസ് എന്നി റിപ്പോർട്ടുകൾ തരുന്നതിന് രജിസ്ട്രേർഡ് ചാർട്ടേർഡ് അക്കൗണ്ടന്റമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ സെക്രട്ടറി, എച്ച്.ഡി.എസ് മെഡിക്കൽ കോളേജ് ആശുപത്രി എറണാകുളം വിലാസത്തിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കാം. ക്വട്ടേഷൻ നമ്പറും, ഏത് ആവശ്യത്തിന് വേണ്ടിയുള്ളത് എന്നതും കവറിനു മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും. ജൂൺ 10 ന് ഉച്ചയ്ക്ക് രണ്ട് വരെ. അപൂർണ്ണമായതും നിശ്ചിത പരിധിക്കുള്ളിൽ ലഭിക്കാത്തതുമായ ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി വികസന സമിതി ഓഫീസുമായി ബന്ധപ്പെടുക.0484-2754000, 2754456, 2754416.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.