- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ പാമ്പാക്കുട ഐസിഡിഎസ് പ്രൊജക്ടിലെ 122 അങ്കണവാടികൾക്ക് പ്രീസ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് 2 വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പാമ്പാക്കുട ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിൽ നേരിട്ടോ 0485-2274404 എന്ന നമ്പറിലോ ബന്ധപ്പെടുക.
തൃശ്ശൂർ മധ്യമേഖല ഡി.ഐ.ജി ഓഫീസിലെ കെ.എൽ 09 എ.എൽ 940 മാരുതി ആൾട്ടോ കാറിന് ഫ്രണ്ട് ആക്സിൽ അസംബ്ലി (രണ്ടെണ്ണം), സ്റ്റിയറിങ് ബോൾ ജോയിന്റ് (ഒരെണ്ണം), കാലിപെർ അസംബ്ലി (രണ്ടെണ്ണം), ഡോട്ട് 4 ബ്രേക്ക് ഓയിൽ ( 500 മി.ലി) എന്നിവ വിതരണം ചെയ്യുവാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ എട്ടിന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ-04872337268.
കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും നിയമം 2001, ചട്ടങ്ങൾ 2002, ഭേദഗതി നിയമം 2013 എന്നിവ പ്രകാരമുള്ള കണ്ണൂർ ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്പെഷ്യൽ ടിഎസ്ബി-4) 2022 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അംഗീകൃത ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ഡെപ്യൂട്ടി കലക്ടർ (ഡി.എം) കലക്ട്രേറ്റ്, കണ്ണൂർ എന്നവരുടെ ഓഫീസിൽ നേരിട്ടോ തപാലിലോ സമർപ്പിക്കാം. ഏപ്രിൽ 26 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
കണ്ണൂർ ജില്ലാ ടി ബി സെന്റർ സി.ബി.നാറ്റ് ലാബിലേക്ക് ആറ് ട്യൂബുലാർ ബാറ്ററി സഹിതമുള്ള ഓൺലൈൻ യുപിഎസ് ഇൻസ്റ്റാളേഷൻ ഉൾപ്പെടെ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ നാല് രാവിലെ 11 വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 - 2763497, 2733491, 2999620.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ 2025 -26 വർഷത്തേക്കുള്ള ലാബ് റീ ഏജന്റ്സ്, വിവിധ യൂണിറ്റുകളിൽ ആവശ്യമായ കൺസ്യൂമബിൾസ് എന്നിവ സപ്ലൈ ഓർഡർ പ്രകാരം വിതരണം ചെയ്യാൻ വിതരണാനുമതിയുമുള്ള ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഇ- ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷിക്കാം. www.etenders.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2731234.
കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ ലാബുകളിലേക്ക് ഉപഭോഗവസ്തുക്കൾ വാങ്ങാൻ മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഏപ്രിൽ 10 ന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ-04972780226, വെബ്സൈറ്റ് - www.gcek.ac.in.
ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ ലാബ് ടെസ്റ്റുകൾ നടത്തി നൽകുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ മൂന്നിന് ഉച്ചക്ക് ശേഷം മൂന്ന് മണി. ഫോൺ:0477-2253324.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് സി.റ്റി സ്കാനിംഗുകൾ, യുസിജി സ്കാനിംഗ് എന്നിവ ചെയ്യുക, പാലിയേറ്റീവ് ഹോം കെയറുമായി ബന്ധപ്പെട്ട് വാഹനം വിട്ട് നൽകുക എന്നീ പ്രവ്യത്തികൾക്ക് റീ ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ എപ്രിൽ 2 ന് രാവിലെ 10.30 വരെ സ്വീകരിക്കും. തുടർന്ന് 11.30 ന് തുറന്ന് ടെൻഡർ പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 04868 232650.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.