- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ പാമ്പാക്കുട ഐസിഡിഎസ് പ്രൊജക്ടിലെ 122 അങ്കണവാടികൾക്ക് പ്രീസ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് 2 വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പാമ്പാക്കുട ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിൽ നേരിട്ടോ 0485-2274404 എന്ന നമ്പറിലോ ബന്ധപ്പെടുക.
മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അടുത്ത സാമ്പത്തിക വർഷത്തിൽ വാഹനം വിട്ടു നൽകുന്നതിനായുള്ള ദർഘാസുകൾ വാഹന ഉടമകളിൽനിന്ന് ക്ഷണിച്ചു. മഹീന്ദ്ര ബൊലേറോ, ടാറ്റസുമോ, മാരുതി എർട്ടിഗ, സ്വിഫ്റ്റ് ഡിസയർ, ഹോണ്ട അമൈസ്, ഷെവർലെ എൻജോയ്, ടാറ്റാ ഇൻഡിഗോ തുടങ്ങിയ വാഹന ഉടമകൾക്ക് അപേക്ഷിക്കാം. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ മൂന്നിന് ഉച്ചയ്ക്ക് 12 വരെ. ഫോൺ-: 0483 2732121.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്കാവശ്യമായ ഡയാലിസിസ് റീ ഏജന്റ് ആന്റ് കൺസ്യൂമബിൾസ് വിതരണത്തിനായി ടെണ്ടർ ക്ഷണിച്ചു. ടെണ്ടറിന്റെ നടപടിക്രമങ്ങൾ www.etenders.kerala.gov.in ൽ ലഭിക്കും. ടെണ്ടർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ ഒമ്പത് രാവിലെ 11 വരെ. ഏപ്രിൽ 10 ഉച്ചയ്ക്ക് 12 മണിക്ക് ടെണ്ടർ തുറന്നു പരിശോധിക്കുമെന്ന് ജില്ലാ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ : 0491-2533327, 2534524.
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജലവിതരണത്തിനുളള കിണറിന്റെ ഉൾവശം പായലും മണ്ണും മാറ്റി വ്യത്തിയാക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന്റെ പേരിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കാം. ക്വട്ടേഷൻ നമ്പറും പ്രവൃത്തിയുടെ പേരും കവറിനു മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10 ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾ ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.