Sections

പ്രീസ്കൂൾ സാധനങ്ങൾ, ലാബിലേക്കുള്ള ഉപകരണങ്ങൾ, മൾട്ടിമീഡിയ പ്രൊജക്ടറുകളും അനുബന്ധ ഉപകരണങ്ങളും തുടങ്ങിയ ലഭ്യമാക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Mar 27, 2025
Reported By Admin
Tenders have been invited for the provision of preschool materials, lab equipment, multimedia projec

പ്രീസ്കൂൾ സാധനങ്ങൾ ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ പാമ്പാക്കുട ഐസിഡിഎസ് പ്രൊജക്ടിലെ 122 അങ്കണവാടികൾക്ക് പ്രീസ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് 2 വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പാമ്പാക്കുട ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിൽ നേരിട്ടോ 0485-2274404 എന്ന നമ്പറിലോ ബന്ധപ്പെടുക.

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

ജില്ലാ ലേബർ ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഏഴ് സീറ്റുള്ള വാഹനം ഡ്രൈവർ ഇല്ലാതെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഏപ്രിൽ 10നകം അപേക്ഷിക്കണം. ഫോൺ: 0483 2734814.

ലാബിലേക്കുള്ള ഉപകരണങ്ങൾ ടെണ്ടർ ക്ഷണിച്ചു

എടയന്നൂർ ജി വി എച്ച് എസ് എസിലെ എക്സിം എക്സിക്യൂട്ടീവ് ലാബിലേക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യാൻ അംഗീകൃത വിതരണക്കാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ ഏഴ് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 8547130155.

മൾട്ടിമീഡിയ പ്രൊജക്ടറുകളും അനുബന്ധ ഉപകരണങ്ങളും ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ഗവ. പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് മൾട്ടിമീഡിയ പ്രൊജക്ടറുകളും അനുബന്ധ ഉപകരണങ്ങളും (മൂന്ന് എണ്ണം), എച്ച് ബ്ലോക്കിലേക്കും പുരുഷ വിഭാഗം ഹോസ്റ്റലിലേക്കും വാട്ടർ കൂളർ എന്നിവ വാങ്ങി നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 29 ഉച്ചയ്ക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്ന് മണിക്ക് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491-2572640.

വാഹനം വാടകയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനവും എന്റെ കേരളം പ്രദർശന വിപണനമേളയും 2025 ഏപ്രിൽ 21 മുതൽ 27 വരെ കാസറഗോഡ് ജില്ലയിൽ സംഘടിപ്പിക്കും. മേളയുടെ പ്രചാരണത്തിനും നടത്തിപ്പുമായ് ബന്ധപ്പെട്ട് ഏഴു പേർക്ക് സഞ്ചരിക്കാവുന്ന രണ്ട് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ ഏഴ് വൈകീട്ട് മൂന്നുവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം വൈകുന്നേരം നാലിന് ക്വട്ടേഷൻ തുറക്കും. ഫോൺ- 04994 255 145.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.