- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ പാമ്പാക്കുട ഐസിഡിഎസ് പ്രൊജക്ടിലെ 122 അങ്കണവാടികൾക്ക് പ്രീസ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് 2 വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പാമ്പാക്കുട ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിൽ നേരിട്ടോ 0485-2274404 എന്ന നമ്പറിലോ ബന്ധപ്പെടുക.
പടിയൂർ ഗവ.ഹയർസെക്കന്ററി സ്കൂളിലെ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ആനിമേറ്റർ കോഴ്സുകളുടെ ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യാൻ അംഗീകൃത വിതരണക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ ഒമ്പതിന് രാവിലെ 11.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടാം.
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2018 മാർച്ച് ഒന്നിനോ അതിനുശേഷമോ ആദ്യ രജിസ്ട്രേഷൻ ഉള്ള എയർകണ്ടീഷൻ ചെയ്ത ടാക്സി പെർമിറ്റുള്ള 1400 സി സി ക്ക് മുകളിലുള്ള ഏഴ് സീറ്റുകളുള്ള വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ നേരിട്ടും തപാൽ / സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് മൂന്ന് മണി വരെ സ്വീകരിക്കും. ഏപ്രിൽ എട്ടിന് നാല് മണിക്ക് ക്വട്ടേഷൻ തുറക്കും. ഫോൺ : 0495 2992620, 9447750108, 9539552429.
[14682]
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അത്തോളിയിൽ എസ്എസ്കെ യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ജി എസ് ടി അസിസ്റ്റന്റ് എന്ന കോഴ്സിലേക്കായി ഐ ടി ഉപകരണങ്ങളും മറ്റു അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക അഞ്ച് ലക്ഷം രൂപ. നിരത ദ്രവ്യം 5000 രൂപ. ദർഘാസ് ഫോറം വില 1000 രൂപ. മുദ്ര വെച്ച ദർഘാസുകൾ പ്രിൻസിപ്പാളിന് ഏപ്രിൽ ഒൻപത് ഉച്ചക്ക് രണ്ട് മണിക്കകം ലഭിക്കണം. മറ്റു വിവരങ്ങളും അനുബന്ധ ലിസ്റ്റും സ്കൂൾ ഓഫീസിൽ ലഭ്യമാണ്.
ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ സർജറി ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും റീ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ മൂന്ന് ഉച്ചക്ക് ശേഷം മൂന്ന് മണി. 0477-2253324.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.