Sections

പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ, യൂണിഫോം, ഫർണിച്ചർ ഉപകരണങ്ങൾ, ലാബ് ഉപകരണങ്ങൾ, മരുന്ന് തുടങ്ങിയ ലഭ്യമാക്കൽ, ലാബ് ടെസ്റ്റുകൾ, സ്കാനിംഗ് എന്നിവ നടത്തൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Feb 22, 2025
Reported By Admin
Tenders have been invited for the provision of Preschool Education Kits, Uniforms, Furniture Equipme

പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പാമ്പാടി ഐ.സി.ടി.എസ് പ്രോജക്ടിലെ 193 അങ്കണവാടികളിൽ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് നാലിന് ഉച്ചയ്ക്ക് രണ്ട് മണിവരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം മൂന്ന് മണിക്ക് തുറക്കും.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പട്ടാമ്പി അഡീഷണൽ കാര്യാലയ പരിധിയിൽ വരുന്ന 106 അങ്കണവാടികൾക്ക് പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ 'അങ്കണവാടികളിലേക്കുള്ള പ്രീ സ്ക്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിലേക്കായുള്ള ടെണ്ടറുകൾ ' എന്ന മേലെഴുത്ത് സഹിതം പട്ടമ്പി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ മുമ്പാകെ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, പട്ടാമ്പി അഡീഷണൽ, പുലാശ്ശേരി, കൊപ്പം 679307 എന്ന മേൽ വിലാസത്തിൽ സമർപ്പിക്കണം. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് ആറിന് ഉച്ചക്ക് 12 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0466 2262170.

ഒറ്റപ്പാലം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ ലക്കിടി, പേരൂർ, അമ്പാലപ്പാറ, അനങ്ങനടി, തൃക്കടീരി, ഗ്രാമപഞ്ചായത്തുകൾ, ഒറ്റപ്പാലം നഗരസഭ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന 161 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ മാർച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0466-2225627, 9961691983.

വനിതാ ശിശുവികസന വകുപ്പിനുകീഴിൽ ഐ.സി.ഡി.എസ്. കാഞ്ഞിരപ്പിള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടുവരെ ടെൻഡർ സ്വീകരിക്കും.അന്നേ ദിവസം മൂന്നിന് തുറക്കും. ഇ- മെയിൽ: icdsmundakayam@gmail.com.

ഫർണിച്ചർ ഉപകരണങ്ങൾ ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ടിലെ 30 അങ്കണവാടികളിലേക്ക് ഫർണിച്ചർ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് നാലിന് ഉച്ചയ്ക്ക് രണ്ട് മണിവരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം മൂന്ന് മണിക്ക് തുറക്കും.

ലാബുകളിലേക്ക്, ഉപകരണങ്ങൾ, ഫർണ്ണീച്ചർ ക്വട്ടേഷൻ ക്ഷണിച്ചു

ജി.വി.എച്ച്.എസ് കതിരൂരിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലെ ജി.എസ്.ടി അസിസ്റ്റന്റ് ലാബുകളിലേക്ക്, ഉപകരണങ്ങൾ, ഫർണ്ണീച്ചർ എത്തിച്ച് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് നാല് വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ- 9061111175.

യൂണിഫോം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പെൺകുട്ടികൾക്ക് രണ്ട് ജോഡി യൂണിഫോം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു . മാർച്ച് മൂന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ടെൻഡറുകൾ സ്വീകരിക്കും.അന്നേദിവസം വൈകിട്ട് നാലിന് തുറക്കും.

കർട്ടൻ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സയൻസ് പാർക്കിലെ കോൺഫറൻസ് ഹാളിലുള്ള പഴയ കർട്ടനുകൾ മാറ്റി നിശ്ചിത അളവിൽ സീബ്ര ബ്ലൈൻഡ്സ് കർട്ടൻ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 28 ന് മൂന്ന് വരെ ക്വട്ടേഷൻ സ്വീകരിക്കും.ഫോൺ- 0497 2700205.

ലാബ് ഉപകരണങ്ങൾ ദർഘാസ് ക്ഷണിച്ചു

ആനക്കര ഗവ. ഹയർസെക്കന്ററി സ്കൂളിൽ സ്റ്റാർസ് പദ്ധതി പ്രകാരം ജിയോളജി ലാബ് ക്രമീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ മാർച്ച് ആറിന് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്കൂൾ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9497669451.

ലാബ് ടെസ്റ്റുകൾ റീ ടെണ്ടർ ക്ഷണിച്ചു

മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾക്കു കീഴിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് ആശുപത്രി ലാബിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ ഒരു വർഷ കാലയളവിലേക്ക് നടത്തുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും റീ ടെണ്ടർ ക്ഷണിച്ചു. മുദ്ര വച്ച കവറിന് പുറത്ത് ലാബ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള റീ ടെണ്ടർ എന്ന് രേഖപ്പെടുത്തണം. മാർച്ച് ഏഴിന് രാവിലെ 11 മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിന് ടെണ്ടർ തുറക്കും. ഫോൺ: 04924 224549.

സ്കാനിങ് റീ ടെണ്ടർ ക്ഷണിച്ചു

മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾക്കു കീഴിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് ഒരു വർഷത്തേക്ക് സ്കാനിങ് (സി.ടി, യു.എസ്.ജി, എക്കോ, എൻഡോസ്കോപ്പി) നടത്തുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും റീ ടെണ്ടർ ക്ഷണിച്ചു. മുദ്ര വച്ച കവറിന് പുറത്ത് സ്കാനിങ് നടത്തുന്നതിനുള്ള റീ ടെണ്ടർ എന്ന് രേഖപ്പെടുത്തണം. മാർച്ച് ഏഴിന് രാവിലെ 11 മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിന് ടെണ്ടർ തുറക്കും. ഫോൺ: 04924 224549.

മരുന്ന് വിതരണത്തിന് റീ ടെണ്ടർ ക്ഷണിച്ചു

മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾക്കു കീഴിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് ആശുപത്രി ഫാർമസിയിലും കാരുണ്യ ഫാർമസിയിലും ലഭ്യമല്ലാത്ത മരുന്നുകൾ ഒരു വർഷത്തേക്ക് നേരിട്ട് വിതരണം ചെയ്യുന്നതിന് അംഗീകൃത മരുന്ന് വിതരണ സ്ഥാപനങ്ങളിൽ നിന്നും റീ ടെണ്ടർ ക്ഷണിച്ചു. മുദ്ര വച്ച കവറിന് പുറത്ത് മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള റീ ടെണ്ടർ എന്ന് രേഖപ്പെടുത്തണം. മാർച്ച് ഏഴിന് രാവിലെ 11 മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിന് ടെണ്ടർ തുറക്കും. ഫോൺ: 04924 224549.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോർഡ് - പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2021 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷൻ ഉള്ള എയർകണ്ടിഷൻ ചെയ്ത ടാക്സിപെർമിറ്റുള്ള 1400 സിസി ക്ക് മുകളിൽ ഉള്ള ഏഴ് സീറ്റർ വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ നേരിട്ടും തപാൽ/സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 ന് വൈകീട്ട് മൂന്ന് മണി വരെ. ഫോൺ - 0495 2992620, 9447750108, 9539552429.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.