- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കൽപറ്റ ഐസിഡിഎസ് പ്രോജക്ടിന്റെ ഉപയോഗത്തിനായി വാഹനം (ജീപ്പ്/കാർ) വാടകയ്ക്ക് നൽകാൻ വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഏപ്രിൽ 11 ന് ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോൺ- 04936 207014.
മലപ്പുറം താലൂക്ക് ആശുപത്രിയിലെ ആർ എസ് ബി വൈ, ജെ എസ് എസ് കെ, ആർ ബി എസ് കെ, എ കെ, മെഡിസെപ് പദ്ധതിയിൽപ്പെടുന്ന രോഗികൾക്കായി മരുന്നുവിതരണം, ഓർത്തോ ഇംപ്ലാന്റേഷൻ ഉപകരണങ്ങൾ, ആർത്രോസ്കോപ്പി സർജറി ഉപകരണങ്ങൾ എന്നിവ 2026 മാർച്ച് 31 വരെ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽനിന്നും റീ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ പത്തിന് വൈകുന്നേരം നാലു മണി. ഫോൺ: 0483 2734866.
സംസ്ഥാന മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് അഞ്ചിന് പാലക്കാട് കോസ്മോപോളിറ്റൻ ക്ലബ്ബിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിന്റെ സംഘാടനത്തിന് വീഡിയോ വാൾ (12x8), ഗേറ്റ് ആന്റ് സ്റ്റേജ് ഡെക്കറേഷൻ, സൗണ്ട് സിസ്റ്റം, ജനറേറ്റർ (ഡീസൽ സഹിതം), എൽ.ഇ.ഡി വാൾ ബാക്ക് ഡ്രോപ്പ്, മറ്റു ക്രമീകരണങ്ങൾ തുടങ്ങിയവ സജ്ജീകരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 10 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഗ്രൗണ്ട്ഫ്ലോർ, സിവിൽ സ്റ്റേഷൻ, പാലക്കാട് - 678001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0491-2505329.
പാലക്കാട് സ്റ്റേഡിയം മുൻസിപ്പൽ ബസ് സ്റ്റാൻഡിന്റെ സമീപത്തെ മൈതാനത്ത് മെയ് നാല് മുതൽ പത്ത് വരെ നടക്കുന്ന എന്റെ കേരളം 2025 പ്രദർശന - വിപണനമേളയുടെ ഉദ്ഘാടന ദിവസം നടക്കുന്ന ഘോഷയാത്രയിൽ ശിങ്കാരിമേളം അവതരിപ്പിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 10 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഗ്രൗണ്ട്ഫ്ലോർ, സിവിൽ സ്റ്റേഷൻ, പാലക്കാട് - 678001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0491-2505329.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.