Sections

ലാബ് റിയേജന്റുകൾ, പ്രഷർ കുക്കറുകൾ, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, ലാബ് ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ ജിപിഎസ് സംബവിധാനം ഘടിപ്പിക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Mar 14, 2025
Reported By Admin
Tenders have been invited for the provision of lab reagents, pressure cookers, computers and related

ക്വട്ടേഷൻ ക്ഷണിച്ചു

വിവിധ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നും സപ്ലൈകോ നിലമ്പൂർ ഡിപ്പോയിലേക്കും ഡിപ്പോയ്ക്ക് കീഴിലുള്ള മാവേലി സ്റ്റോറുകളിലേക്കും എം.ഡി.എം.എസ് / ഡബ്ല്യു.ബി.എൻ.പി പദ്ധതിയിൽ ഉൾപ്പെട്ട ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് എത്തിക്കുന്നതിന് ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർമാരെ ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15 ഉച്ചയ്ക്ക് രണ്ട് മണി. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന നിലമ്പൂർ സപ്ലൈകോ ഡിപ്പോ മാനേജറുടെ കാര്യാലയത്തിലാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്. ഫോൺ: 223268, 9447975203.

ലാബ് റിയേജന്റുകൾ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് റിയേജന്റുകൾ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 26 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെൻഡർ തുറക്കും. ഫോൺ 04935221189.

പ്രഷർ കുക്കറുകൾ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു

കൽപ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴിലെ മേപ്പാടി, പൊഴുതന, മൂപ്പൈനാട്, തരിയോട്, വൈത്തിരി ഗ്രാമപഞ്ചായത്തിലെ സക്ഷം അങ്കണവാടി നവീകരണത്തിൽ ഉൾപ്പെട്ട 51 അങ്കണവാടി സെന്ററുകളിലേക്ക് 5,10 ലിറ്റർ കപ്പാസിറ്റിയുള്ള പ്രഷർ കുക്കറുകൾ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 17 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ 04936201110, 8921134846.

ടെണ്ടർ ക്ഷണിച്ചു

കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കുന്നതിനും സിടി സ്കാൻ യൂണിറ്റിലേക്ക് ടെലി റിപ്പോർട്ടിംഗ് ലഭ്യമാക്കുന്നതിനും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന തീയതി മാർച്ച് 24 വൈകുന്നേരം 3.30. പൂരിപ്പിച്ച ടെണ്ടർ മാർച്ച് 25 ഉച്ചക്ക് 11.30 വരെ സ്വീകരിക്കും. ഉച്ചക്ക് 2.30ന് ടെണ്ടർ തുറക്കും. ഫോൺ- 04994 230080.

[14448]

കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ക്വട്ടേഷൻ ക്ഷണിച്ചു

പെരുവല്ലൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘത്തിൽ പുതിയതായി ആരംഭിക്കുന്ന ഡി.ടി.പി. ആൻഡ് ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിലേക്ക് കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകൾ മാർച്ച് 21 നകം ലഭിക്കണം. ഫോൺ: 9633547012.

ലാബ് ഉപകരണങ്ങൾ ടെണ്ടർ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി വിജയരാഘവപുരം ജി.എച്ച്.എസ്.എസ് സ്കൂളിലെ ജിയോളജി ലാബിന് ആവശ്യമായ സാധന സാമഗ്രികൾ മുഴുവനായോ ഭാഗികമായോ വാങ്ങി വിതരണം ചെയ്യാൻ താൽപ്പര്യമുള്ള ഏജൻസികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടറുകൾ മാർച്ച് 21 ന് ഉച്ചയ്ക്ക് 12 നകം ലഭിക്കണം. ഫോൺ: 0480 2700570.

വാഹനം വാടകയ്ക്ക് ടെൻഡർ ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ സെക്കൻഡറി പ്രോജക്ടിൽ ഹോംകെയർ വിസിറ്റിനായി വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 20 ഉച്ചയ്ക്ക് 12 വരെ. ഫോൺ : 0469 2683084. ഇ-മെയിൽ : thospitalmallappally@gmail.com.

ജി.പി.എസ് സംവിധാനം ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾ മുഖാന്തരം കുടിവെള്ളം വിതരണം നടത്തുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് , കളക്ട്രേറ്റ് പി.ഒ. കോട്ടയം-686002 എന്ന വിലാസത്തിൽ മാർച്ച് 24ന് രാവിലെ 11നു മുൻപ് നൽകണം. വിശദവിവരത്തിന് ഫോൺ 0481-2560282.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.