- Trending Now:
മങ്കട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡവലപ്മെൻറ് സെൻററിലെ വെബ് ഡവലപ്പർ എന്ന കോഴ്സിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ രണ്ടിന് വൈകീട്ട് മൂന്നിനുള്ളിൽ പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ് മങ്കട, മങ്കട പി.ഒ, മലപ്പുറം, പിൻ: 679324 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04933 236848.
ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, തൊടുപുഴ താലൂക്കുകളുടെ പരിധിയിലുള്ള ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനായി പിക്കപ്പ് വാൻ(4x4) ഡ്രൈവർ അടക്കം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27, 3 മണി. അന്നേ ദിവസം മൂന്ന് മണിക്ക് ക്വട്ടേഷൻ തുറക്കും. ജില്ലാ സപ്ലൈ ആഫീസർ, ജില്ലാ സപ്ലൈ ആഫീസ്, സിവിൽ സ്റ്റേഷൻ കുയിലിമല, പൈനാവ് എന്ന വിലാസത്തിൽ ക്വട്ടേഷനുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ട് ബന്ധപ്പെടാം.ഫോൺ- 04862 232321.
ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ്, മെഡിസെപ്പ് പദ്ധതികളുടെ കീഴിൽ വരുന്ന രോഗികൾക്ക് ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെ സർക്കാർ ആശുപത്രി/സർക്കാർ സംവിധാനത്തിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ ചെയ്യുന്നതിന് ഗവ. അംഗീകൃത യോഗ്യതയുള്ള ലാബ് ടെക്നീഷ്യൻമാർ സേവനം അനുഷ്ഠിക്കുന്ന ലാബുകളിൽ നിന്നും യോഗ്യമായ സ്ഥാപനങ്ങൾ/വിതരണക്കാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച 20 ന് രാവിലെ 11 മണി വരെ ടെണ്ടർ ഫോമുകൾ ലഭിക്കും. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ടെണ്ടറുകൾ സമർപ്പിക്കുന്ന കവറിന് മുകളിൽ ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ്, മെഡിസെപ്പ് ഗുണഭോക്താക്കൾക്കുള്ള ലാബ് പരിശോധന ദർഘാസ് എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഫോൺ:0466 2344053, thqhottapalam@gmail.com.
ഭിന്നശേഷിക്കാർക്ക് നൽകുന്നതിനായി സൈഡ് വീലോടു കൂടിയ രണ്ട് സ്കൂട്ടറുകൾ വിതരണം ചെയ്യാൻ താൽപര്യമുളള സ്ഥാപനങ്ങളിൽ നിന്നും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 19 പകൽ ഒരു മണി വരെ സ്വീകരിക്കും. തുടർന്ന് രണ്ട് മണിക്ക് തുറന്ന് പരിശോധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400916175.
[14478]
അടിമാലി താലൂക്ക് ആശുപത്രിയിൽ ഇസിജി, എക്സ്റേ സേവനം ലഭ്യമല്ലാത്ത അവസരങ്ങളിൽ ഇസിജി, എക്സ്റേ പരിശാധനകൾ ചെയ്യൽ, ഓർത്തോപീഡിക് ഇംപ്ലാന്റ് ഉപകരണങ്ങൾ ലഭ്യമാക്കൽ, മുഷിഞ്ഞ തുണികൾ അലക്കി നൽകൽ, ഒപി കാഷ്വാലിറ്റി ചീട്ടുകൾ, ആശുപത്രി ബില്ലുകൾ എന്നിവയുടെ പ്രിന്റ് എടുക്കുന്നതിനുളള നാല് പ്രിന്ററുകൾക്കുളള മഷി (എപ്സോൺ 005) ആവശ്യപ്പെടുന്ന സമയത്ത് ആവശ്യമായ അളവിൽ വിതരണം ചെയ്യൽ എന്നീ പ്രവ്യത്തികൾ നിർവഹിക്കുന്നതിന് താൽപര്യമുളളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 25 പകൽ ഒരു മണി വരെ സ്വീകരിക്കും. തുടർന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 04864 222680.
കണ്ണൂർ: ജില്ലാ മെഡിക്കൽ ഓഫീസിലെ ഐ.ഡി.എസ്.പി യൂനിറ്റിന്റെ വിവിധ ആവശ്യങ്ങൾക്കായി ടാക്സി വാഹനം (ബൊലേറോ, ഇറ്റിയോസ്, ടവേര, ഇന്നോവ, എർട്ടിഗ, സ്വിഫ്റ്റ് ഡിസയർ എന്നിവയോ മറ്റ് നാൽചക്ര ടാക്സി വാഹനങ്ങളോ) വാടകയ്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകൾ/ട്രാവൽ ഏജൻസികളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. മാർച്ച് 27 ന് ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 04972 700709.
തൊടുപുഴ ജില്ലാ ആശുപത്രിയുടെ പാലിയേറ്റിവ് ഹോംകെയർ പദ്ധതിക്കായി ഏഴ് സീറ്റുള്ളതും ടാക്സി പെർമിറ്റുള്ളതുമായ എർട്ടിഗ, ഇന്നോവ, സുമോ ,ബൊലേറോ, ടവേര തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ 2026 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് താല്പര്യമുളള വാഹന ഉടമകളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. പൂരിപ്പിച്ച് അപേക്ഷകൾ മാർച്ച് 25 പകൽ 2.30 വരെ സ്വീകരിക്കും. തുടർന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 222630.
സാംക്രമികേതര രോഗ നിയന്ത്രണ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഫിസിക്കൽ എക്സർസൈസ് സൗകര്യങ്ങൾ ഒരുക്കാനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 19ന് രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04972 700194.
[14448]
ഐ.സി.ഡി.എസ് കൊച്ചി അർബൻ 2 ഓഫീസ് പരിധിയിലെ അങ്കണവാടികളിൽ ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനായി വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ കൊച്ചി അർബൻ 2, തേവര ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
പവലിയൻ നിർമാണം, സ്റ്റാളുകൾ സജ്ജീകരിക്കൽ; ദർഘാസ് ക്ഷണിച്ചു കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോഴിക്കോട് ജില്ലാ കൈത്തറി വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ അഞ്ച് മുതൽ 13 വരെ കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയം കോമ്പൗണ്ടിൽ നടത്തുന്ന കൈത്തറി വസ്തു വിപണന മേളയുടെ (വിഷു ഹാൻഡ്ലും എക്സ്പോ 2025) പവലിയൻ നിർമാണം, സ്റ്റാളുകൾ സജ്ജീകരിക്കൽ, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസ് ക്ഷണിച്ചു. ലഭ്യമാക്കേണ്ട അവസാന തിയ്യതി മാർച്ച് 22 വൈകീട്ട് ആറ് മണി. ഫോൺ: 0496-2766035, 2765770, 2766563. വെബ്സൈറ്റ് https://etenders.kerala.gov.in.
കോഴിക്കോട് സ്പെഷ്യൽ സബ് ജയിലിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പർപ്പസ്) 2025-26 വർഷം വിതരണം ചെയ്യാൻ താല്പര്യമുള്ള അംഗീകൃത കമ്പനി ഡീലർമാരിൽ നിന്നും മുദ്ര വെച്ച ദർഘാസ് ക്ഷണിച്ചു. 14.2 കിലോഗ്രാം തൂക്കമുള്ള ഡൊമസ്റ്റിക് പർപ്പർസിലുള്ള ഗ്യാസ് സിലിണ്ടറിന് സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന വിലയിൽ നിന്നും കുറവ് വരുത്താൻ തയ്യാറാകുന്ന വിലയുടെ തോതാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത്. ഗ്യാസ് സപ്ലൈ തുടങ്ങേണ്ടത് ഏപ്രിൽ ഒന്ന് മുതലാണ്. ദർഘാസ് ഫോം വിൽക്കുന്ന അവസാന തീയതി മാർച്ച് 20 വൈകീട്ട് മൂന്ന് മണി. അന്ന് നാല് മണിയ്ക്ക് ദർഘാസ് തുറക്കും. മുദ്രവെച്ച ദർഘാസ് അടങ്ങിയ കവറിന് മുകളിൽ ദർഘാസ് നമ്പറും പേരും എഴുതി സൂപ്രണ്ട്, സ്പെഷ്യൽ സബ് ജയിൽ കോഴിക്കോട്, പുതിയറ പി ഒ, കോഴിക്കോട്- 673004 എന്ന വിലാസത്തിൽ നൽകണം. ഫോൺ:0495-2720391.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.