- Trending Now:
കൊല്ലം കോർപ്പറേഷൻ പരിധിയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ ലാബുകളിലേക്കാവശ്യമായ ഉപകരണങ്ങൾ നൽകാൻ ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴ് വരെ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ടെൻഡർ ഫോം ലഭിക്കും. മാർച്ച് ഏഴിനാണ് ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി. ഫോൺ: 0474-2792957.
ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന, കുറ്റ്യാടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യസംരക്ഷണം 2022-2025 പദ്ധതി നിർവഹണത്തിനായി മത്സ്യ സംരക്ഷണ മേഖല സിമന്റ് പൈപ്പ് 36' നീളം 12' വ്യാസം, സിമന്റ് റിംഗ്-24' ലെൻസ് പേജ് (200 എണ്ണം വീതം) സ്പെസിഫിക്കേഷനിലും അനുബന്ധ ഉപകരണങ്ങളോടും കൂടി മണിയൂർ ഗ്രാമപഞ്ചായത്തിലെ കുറ്റ്യാടി പുഴയിൽ നിശ്ചിത സ്ഥലത്ത് ഒരുക്കി നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചു.
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ഉപയോഗത്തിനായി ഒരു വർഷ കാലയളവിലേക്ക് വാഹനം (കാർ) വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 27-ന് ഉച്ചയ്ക്ക് രണ്ടു വരെ ടെൻഡർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട് നിന്നും ലഭിക്കും. ഫോൺ.0484 2952949.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പുന്നപ്ര ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 280 വിദ്യാർഥിനികൾക്ക് 2025-26 വർഷത്തെ സ്കൂൾ യൂണിഫോം തയിച്ചു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി മാർച്ച് മൂന്ന് വൈകുന്നേരം മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:7902544637.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.