Sections

കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കൽ, ടോണർ റിഫിൽ എയർ കണ്ടീഷണർ, പ്രിന്റർ തുടങ്ങിയവയുടെ അറ്റക്കുറ്റപ്പണി വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Apr 10, 2025
Reported By Admin
Tenders have been invited for the provision of computers and related equipment, toner refills, repai

വിദ്യാവനം പദ്ധതി ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ്, കോഴിക്കോട് എന്ന സ്ഥാപനത്തിൽ വിദ്യാവനം പദ്ധതി നടപ്പിലാക്കുന്നതിലേക്ക് തൈകൾ നടുന്നതിനും സൗന്ദര്യവത്കരണം നടത്തുന്ന പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നതിനുമായി ക്വട്ടേഷൻ (നം - 02/202526) ക്ഷണിച്ചു. ക്വട്ടേഷനുകൾ അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, വനശ്രീ, മാത്തോട്ടം - പി.ഒ അരക്കിണർ 673028 എന്ന വിലാസത്തിൽ ഏപ്രിൽ 25 ന് വൈകീട്ട് അഞ്ച് മണിവരെ സ്വീകരിക്കും. ഫോൺ - 0495 2416900, 9447979153.

കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും ഇലക്ട്രിക്ക് ദർഘാസുകൾ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ ജിവിഎച്ച്എസ്എസ് ആർഇസി സ്കൂളിൽ എസ്എസ്കെ യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ എഐ ആന്റ് മെഷീൻ ലേണിംഗ് ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് കോഴ്സ്ലേക്കായി കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്കായി അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 24 ന് രാവിലെ 10 മണി. അന്ന് വൈകീട്ട് നാലിന് ദർഘാസ് തുറക്കും. ഫോൺ - 9946919150, 9048439240.

വാഹനം ആവശ്യം

ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിന്റെ ആവശ്യത്തിലേക്കായി 1100 സിസി ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ള എസി വാഹനം പ്രതിമാസ നിരക്കിൽ മൂന്ന് മാസകാലയളവിലേക്ക് ഡ്രൈവർ, ഇന്ധന ചെലവ്, മെയിന്റനൻസ് ചെലവ് എന്നിവ ഉൾപ്പെടെ ലീസിന് എടുക്കുന്നതിന് വാഹന ഉടമസ്ഥരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 21 ന് രാവിലെ 11-മണി വരെ കോഴിക്കോട് ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ഫോൺ - 0495-2766563.

സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ - ക്വട്ടേഷൻ നൽകാം

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ നടത്തുന്ന പരിപാടികൾക്കായി സോഷ്യൽ മീഡിയ ക്രിയേറ്റിവുകൾ തയ്യാറാക്കുന്നതിന് ഏജൻസികൾ/വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 16 ന് ഉച്ചകഴിഞ്ഞ് ഒന്നു വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് 3.00 ന് തുറക്കും. ഫോൺ : 0468 2222657.

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ഉപഭോഗ വസ്തുക്കൾ വാങ്ങുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ 23 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in വെബ്സെറ്റിലോ 04972780226 എന്ന നമ്പറിലോ ബന്ധപ്പെടാം.

എയർ കണ്ടീഷണറുകളുടെ അറ്റകുറ്റപ്പണി ക്വട്ടേഷൻ ക്ഷണിച്ചു

കൊല്ലം: ജില്ലയിലെ കോടതി സമുച്ചയത്തിൽ ഇ-കോർട്ട് പ്രോജക്ടിന്റെ കീഴിൽ സ്ഥാപിച്ച അഞ്ച് എയർ കണ്ടീഷണറുകളുടെ വാർഷിക അറ്റകുറ്റപ്പണി കരാറിനായി ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലാ കോടതി, കൊല്ലം കുടുംബ കോടതി, പുനലൂർ എം.എ.സി.റ്റി, കൊട്ടാരക്കര, കരുനാഗപ്പള്ളി സബ് കോടതി എന്നീ കോടതികൾക്കായി പ്രത്യേക ക്വട്ടേഷനുകൾ സമർപ്പിക്കണം. മെയ് 20 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ: 0474 2794536.

ദിവസവാടകയ്ക്ക് വാഹനം ക്വട്ടേഷൻ നൽകാം

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ ഐ ആന്റ് പി ആർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികൾക്കായി പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളിൽ സഞ്ചരിക്കുന്നതിന് അഞ്ചു പേർക്ക് (4 + 1) സഞ്ചരിക്കാവുന്ന ടാക്സി പെർമിറ്റുള്ള എ.സി. വാഹനം ദിവസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം പത്തനംതിട്ട കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 16 ന് ഉച്ചകഴിഞ്ഞ് ഒന്നു വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും. ഫോൺ : 0468 2222657.

പ്രിന്ററുകളുടെ അറ്റകുറ്റ പണി, ടോണർ റിഫിൽ ടെൻഡറുകൾ ക്ഷണിച്ചു

കോഴിക്കോട് സിറ്റി ജില്ല പോലീസ് മേധാവിയുടെ കര്യാലയത്തിലെയും സബ് യൂണിറ്റുകളിലെയും ലെസർജെറ്റ് പ്രിന്ററുകളുടെയും, ഇങ്ക്ജെറ്റ് പ്രിന്ററുകളുടെയും 2025-2026 സാമ്പത്തിക വർഷത്തെ അറ്റകുറ്റ പണികളും ടോണർ റിഫില്ലിങ്ങും നടത്തുന്നതിനുവേണ്ടി താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഏപ്രിൽ 20 നകം ജില്ല പോലീസ് ഓഫീസ്, മാനാഞ്ചിറ പി ഒ, കോഴിക്കോട് സിറ്റി, 673001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ - 0495 2722673.

പുനഃലേലം/ക്വട്ടേഷൻ ക്ഷണിച്ചു

ബേപ്പൂർ തുറമുഖ ഓഫീസ് കോമ്പൗണ്ടിൽ ഉണങ്ങി അപകടാവസ്ഥയിലായ പ്ലാവ് കോഴിക്കോട് പോർട്ട് ഓഫീസറുടെ നിർദ്ദേശ പ്രകാരം മുറിച്ചുമാറ്റിയത് വിൽപ്പന നടത്തുന്നതിന് മത്സരസ്വഭാവമുള്ള പുനഃലേലം/ക്വട്ടേഷൻ ക്ഷണിച്ചു. പുനഃലേലം/ക്വട്ടേഷൻ ഏപ്രിൽ 15 ന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫിസിൽ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഓഫിസിൽ ക്വട്ടേഷൻ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി പരസ്യമായി ലേലം ചെയ്യും. ഫോൺ - 0495 2414039, 2414863.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.