Sections

പി.എ സിസ്റ്റം, എൽ.ഇ.ഡി വിഡിയോ വാൾ, ജനറേറ്റർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കൽ നെഫ്രോ ക്ലിയർ പ്ലസ് സിട്രിക് ആസിഡ് സോലൂഷൻ ലഭ്യമാക്കൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Apr 12, 2025
Reported By Admin
Tenders have been invited for the installation and operation of PA system, LED video wall, generator

വാഹനം വാടകയ്ക്ക് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ ഓഫീസിലേക്ക് 2025 - 2026 കാലയളവിലെ ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് എടുത്തുപയോഗിക്കുന്നതിന് ടാക്സി പെർമിറ്റ് ഉളളതും ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ളതുമായ കാർ, ജീപ്പ് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകാൻ ടെൻഡറുകൾ ക്ഷണിച്ചു . അവസാന തീയതി ഏപ്രിൽ 30 ഉച്ചക്ക് ഒരു മണി വരെ. ഫോൺ 0477 2241644, 7907752099.

പി.എ സിസ്റ്റം, എൽ.ഇ.ഡി വിഡിയോ വാൾ, ജനറേറ്റർ ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാതലയോഗം മെയ് ആറിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായുള്ള ഈ പരിപാടിക്ക് പി.എ സിസ്റ്റം, എൽ.ഇ.ഡി വിഡിയോ വാൾ, ജനറേറ്റർ എന്നിവ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അംഗീകൃത ലൈസൻസ് പോലുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം ക്വട്ടേഷൻ നൽകുന്നവർക്കായിരിക്കും. ക്വട്ടേഷൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ആലപ്പുഴ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ നൽകാം. അവസാന തീയതി ഏപ്രിൽ 23 വൈകിട്ട് അഞ്ച് മണി. ഫോൺ:0477 -2251349.

വാഹനം: ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ വികസന കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാരുതി സുസുക്കി എർട്ടിഗ വെള്ള കളർ എസി വാഹനം ഒരു വർഷത്തേക്ക് ഡ്രൈവർ ഉൾപ്പെടെ വാഹന ഉടമസ്ഥരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 24 ന് വൈകിട്ട് മൂന്ന് മണി വരെ കോഴിക്കോട് കലക്ട്രേറ്റിലെ ജില്ലാ വികസന കമ്മീഷണറുടെ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

ഫർണീച്ചറുകൾ ലേലം ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട്: ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ഉപയോഗശൂന്യമായ ഫർണീച്ചറുകൾ (മരം/ സ്റ്റീൽ) ലേലം ചെയ്തു വിൽക്കുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 21 ന് ഉച്ചയ്ക്ക് 12 മണിക്കകം പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ലഭിക്കണം. ഫോൺ - 0495 2370897.

നെഫ്രോ ക്ലിയർ പ്ലസ് സിട്രിക് ആസിഡ് സോലൂഷൻ ടെൻഡർ ക്ഷണിച്ചു

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഒരു വർഷത്തേക്ക് റണ്ണിങ്ങ് കോൺട്രാക്റ്റ് പ്രകാരം നെഫ്രോ ക്ലിയർ പ്ലസ് സിട്രിക് ആസിഡ് സോലൂഷൻ 21 ശതമാനം (200 കാൻ) വിതരണം ചെയ്യുന്നതിനായി, അത്തരം സാധനങ്ങൾ വിതരണം ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഏപ്രിൽ 25 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ - 0496 2524259.

എന്റെ കേരളം - താൽപര്യപത്രം /ക്വട്ടേഷൻ നോട്ടീസ്

എന്റെ കേരളം - താൽപര്യപത്രം /ക്വട്ടേഷൻ നോട്ടീസ് നമ്പർ: A1/20/25 /DIO നോട്ടീസ് തീയതി : 10-04-2025 ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാനതീയതി: 16-04-2024, 2 pm സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഏഴ് ദിവസങ്ങളിൽ വൈകിട്ട് കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് കലാസംഘങ്ങൾ, എന്റർടെയ്ൻമെന്റ് ഏജൻസികൾ, ഇവന്റ് മാനേജർമാർ, സ്റ്റേജ് മാനേജർമാർ എന്നിവരിൽ നിന്നും ഓരോ പരിപാടിയുടെയും നിരക്ക് പ്രത്യേകമായി രേഖപ്പെടുത്തിയ താൽപര്യപത്രങ്ങൾ / ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പത്തനംതിട്ട.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.