Sections

ആശുപത്രി ഉപകരണങ്ങൾ, ഡയാലിസിസ് കൺസ്യൂമബിൾസ്, ഹൈബ്രിഡ് തൈകൾ, പോട്ടിംഗ് മിശ്രിതം, വളം എന്നിവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Jan 24, 2025
Reported By Admin
Tenders have been invited for supply of hospital equipment, dialysis consumables, hybrid seedlings,

ദർഘാസ് ക്ഷണിച്ചു

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിലുൾപ്പെട്ട കണ്ടെയ്നർ എം.സി.എഫ് പർച്ചേഴ്സ് പ്രവർത്തി നിശ്ചിത പരിധിക്കുളളിൽ ഏറ്റെടുത്ത് സപ്ലൈ ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ലഭിക്കുന്ന അവസാന തീയതി ജനുവരി 29 വൈകുന്നേരം മൂന്ന്. ദർഘാസുകൾ ജനുവരി 29 വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം. ജനുവരി 30 രാവിലെ 11ന് ദർഘാസ് തുറന്ന് പരിശോധിക്കും. ഇമെയിൽ ഐഡി- www.tender.lsgkerala.gov.in.

ആശുപത്രി ഉപകരണങ്ങൾക്കായി ടെൻഡർ

അടിമാലി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 5 ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04864 222670.

ഹൈബ്രിഡ് തൈകളും പോട്ടിംഗ് മിശ്രിതവും ടെൻഡർ ക്ഷണിച്ചു

അഴുത ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുളള അങ്കണവാടികളിൽ ഹൈബ്രിഡ് തൈകളും മണ്ണ് ഉൾപ്പടെയുളള പോട്ടിംഗ് മിശ്രിതവും വളവും എത്തിക്കുന്നതിന് താൽപര്യമുളള കാർഷികസേവന സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 7 പകൽ ഒരു മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04869233281.

കളക്ടറേറ്റിലേക്ക് വാഹനം ആവശ്യമുണ്ട്

കലക്ടറേറ്റിലെ റവന്യു ഡിവിഷണൽ ഓഫീസിലേക്ക് ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ കാർ/ ജീപ്പ്/ ബൊലേറോ വാഹനം ആവശ്യമുണ്ട്. പ്രതിമാസ വാഹനവാടക, ഇന്ധനചെലവ്, ഡ്രൈവറുടെ വേതനം എന്നിവയുൾപ്പെടെ പ്രതിമാസം ആകെ 35000 രൂപയിൽ താഴെയുള്ള ടെൻഡറാണ് സമർപ്പിക്കേണ്ടത്. അപേക്ഷകൾ വാഹനത്തിന്റെ ആർ.സി.ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം ജനുവരി 29 വൈകീട്ട് 5 ന് മുൻപായി ഇടുക്കി റവന്യൂ ഡിവിഷണൽ ഓഫീസിൽ ലഭിക്കണം.സീൽ ചെയ്ത കവറിനുമുകളിൽ 'കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം-വാഹന വാടക ടെൻഡർ' എന്ന് എഴുതേണ്ടതാണ്. ടെൻഡറുകൾ ജനുവരി 30 ഉച്ചതിരിഞ്ഞ് 3 ന് തുറക്കും.

ഡയാലിസിസ് കൺസ്യൂമബിൾസ് ദർഘാസ് ക്ഷണിച്ചു

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് കൺസ്യൂമബിൾസ് 2025 ഏപ്രിൽ ഒന്നുമുതൽ ഒരു വർഷത്തേക്ക് വിതരണം ചെയ്യാൻ തയ്യാറുള്ള നിർമ്മാതാക്കൾ/മൊത്ത വിതരണക്കാർ എന്നിവരിൽ നിന്നു ദർഘാസുകൾ ക്ഷണിച്ചു. ജനുവരി 31 രാവിലെ 11 വരെ സ്വീകരിക്കും. ഫോൺ : 0493 1220351.

വാഹനം വാടകയ്ക്ക് ലഭിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം-ചെറുവാഞ്ചേരി ഡേകെയർ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലർ) കരാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വാടകയ്ക്ക് ലഭിക്കുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് 12നകം അപേക്ഷ സമർപ്പിക്കണം.

കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഷൊർണൂർ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആൻഡ് ഗവൺമെന്റ് പോളിടെക്നിക് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിങ് വർക്ക്ഷോപ്പിലേക്ക് വിദ്യാർഥികളുടെ വർക്ക് ഷോപ്പ് പ്രാക്ടീസ് പഠനത്തിനാവശ്യമായ കൺസ്യൂമബിൾസ് വാങ്ങുന്നതിന് ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക 12 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. വിശദവിവരങ്ങൾ http://www.iptgptc.ac.in ൽ ലഭിക്കും.ഫോൺ: 0466 2220450.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.