Sections

കണ്ടിജൻസി സാധനങ്ങൾ, ലാബ് ഉപകരണങ്ങൾ, മരുന്നുകൾ, ജനറേറ്റർ തുടങ്ങിയ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Dec 06, 2024
Reported By Admin
Tenders have been invited for supply of contingency items, lab equipment, medicines, generators etc.

കണ്ടിജൻസി സാധനങ്ങൾ ദർഘാസ് ക്ഷണിച്ചു

മതിലകം ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലെ 151 അങ്കണവാടികളിൽ 2023-24 സാമ്പത്തിക വർഷത്തിലേക്കുള്ള അങ്കണവാടി കണ്ടിജൻസി (അഡ്മിനിസ്ട്രേറ്റീവ് എക്സ്പെൻസ്) സാധനങ്ങൾ അങ്കണവാടികളിൽ വിതരണം ചെയ്യാൻ സന്നദ്ധതയുള്ളവരിൽ നിന്നും മുദ്രവച്ച കവറിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസ് ക്ഷണിച്ചു. ടെണ്ടർ ഫോറം ഡിസം. 19, 12.30 മണി വരെ മതിലകം ഐ.സി.ഡി.എസ് പ്രോജക്ടിൽ നിന്നും ലഭിക്കും. ഫോൺ-04802851319.

കാസർകോട് ജില്ലയിലെ കർമ്മന്തൊടിയിൽ പ്രവർത്തിക്കുന്ന കാറഡുക്ക ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 92 അങ്കണവാടികളിലേക്ക് 2023-24 വർഷം അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം ലഭിക്കുന്ന അവസാന തീയതി ഡിസംബർ 16 രാവിലെ പതിനൊന്ന്. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 16 ഉച്ചക്ക് 12. ഡിസംബർ 16 ഉച്ചക്ക് രണ്ടിന് ടെണ്ടർ ഫോറം തുറക്കും. ഫോൺ- 9645651289.

ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ജി.വി.എച്ച്.എസ്.എസ് ഈസ്റ്റ്മാറാടി സ്കൂളിൽ ആരംഭിക്കുന്ന സി.സി.ടി.വി. ഇൻസ്റ്റ ലേഷൻ ടെക്നീഷ്യൻ കോഴ്സിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 23-ന് വൈകിട്ട് നാല് വരെ.

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമപ്രകാരം ജില്ലയിലെ ഭൂമി തരംമാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലുമായി ബന്ധപ്പെട്ട് ഫീൽഡ് പരിശോധനകൾക്കായി 6 വാഹനങ്ങൾ പരമാവധി 35,000/- രൂപ (മുപ്പത്തി അയ്യായിരം രൂപ മാത്രം) പ്രതിമാസവാടക നിരക്കിൽ (ഡ്രൈവറുടെ ശമ്പളം, ഇന്ധനച്ചെലവ്, ടാക്സസ്, ഇൻഷൂറൻസ്, മെയിന്റനൻസ്, മറ്റു അനുബന്ധ ചെലവുകൾ സഹിതം) പരമാവധി ഒരു വർഷക്കാലയളവിലേയ്ക്ക് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്ര വച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസം. 20, വൈകിട്ട് 3 മണി വരെ തൃശൂർ തഹസീൽദാറിന്റെ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് 4 ന് ക്വട്ടേഷൻ തുറക്കും. വാഹനത്തിൽ എയർ എസി ഉണ്ടായിരിക്കണം. വാഹനം ഒരു വർഷത്തേക്ക് ആണ് നൽകേണ്ടത്. ഇന്ധനം, ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിനുള്ള നിരക്കാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്.(പരമാവതി 35,000/- രൂപ). രജിസ്ട്രേഷൻ, നികുതി ടോക്കൺ, പൊലൂഷൻ, ഇൻഷുറൻസ് രേഖകളുടെ സാധുവായ പകർപ്പ് സമർപ്പിക്കണം. കരാർ കാലാവധിയിൽ വാഹനത്തിന്റെ അറ്റകുറ്റപണികൾ, പീരിയോഡിക് സർവ്വീസുകൾ, ടയർ മെയിന്റനൻസ്, ആക്സിഡന്റ് റിപ്പയർ ഉൾപ്പെടെയുള്ളവ കരാറുകാരനിൽ നിക്ഷിപ്തമായിരിക്കും. അവധി ദിവസങ്ങൾ ഉൾപ്പെടെ ഏത് ദിവസവും ഓഫീസ് മേധാവി ആവശ്യപ്പെട്ടാൽ വാഹനം ലഭ്യമാക്കേണ്ടതാണ്. വാഹനത്തിന്റെ കരാർ കാലാവധിയിൽ നിർബന്ധമായും ഫുൾ കവർ ഇൻഷുറൻസ് ഉണ്ടായിരിക്കണം. എല്ലാ ദിവസവും നിർദിഷ്ട സമയത്ത് എല്ലാത്തരത്തിലും സഞ്ചാര യോഗ്യമായ അവസ്ഥയിൽ ഇന്ധനം, ഡ്രൈവർ അടക്കം വാഹനം നിർദ്ദിഷ്ട സ്ഥലത്ത് എത്തിക്കണം. ഓരോ ദിവസവും വാഹനം ഉപയോഗിക്കപ്പെടുന്ന ദൂരം, ഉപയോഗിച്ച ഉദ്യോഗസ്ഥന്റെ പേര്, പോയ സ്ഥലം, സമയം, തിരിച്ചെത്തിയ സമയം തുടങ്ങിയവ രേഖപ്പെടുത്തുന്നതിനുള്ള ലോഗ് ബുക്ക് എഴുതി സൂക്ഷിക്കണം. താത്കാലികമായി അംഗീകരിച്ച കരാറുകാരൻ, സ്വന്തം ചെലവിൽ 200/- രൂപയുടെ മുദ്രപത്രത്തിൽ ക്വട്ടേഷൻ അംഗീകരിച്ച് 5 ദിവസത്തിനുള്ളിൽ അന്തിമകരാർ വയ്ക്കേണ്ടതാണ്. ഫോൺ-04872331443.

മരുന്ന് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു

കാസർകോട് ജനറൽ ആശുപത്രിയിലെ കെ.എ.എസ്.പി, എസ്.ടി, ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, കെ.ബി.എഫ്, ഇൻഡോസൾഫാൻ സ്കീം, മെഡിസെപ് മുതലായ പദ്ധതികളിൽ ഉൾപ്പെട്ട രോഗികൾക്ക് 2025 വർഷത്തേക്ക് മരുന്ന് വാങ്ങുന്നതിന് കാസർകോട് മുനിസിപ്പാലിറ്റിയിലുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം നൽകുന്ന അവസാന തീയതി ഡിസംബർ 19 രാവിലെ 11. ഡിസംബർ 20ന് വൈകീട്ട് മൂന്ന് വരെ ടെണ്ടർ ഫോം സ്വീകരിക്കും. ഫോൺ- 04994 230080.

ജനറേറ്റർ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കുണ്ടംകുഴിയിൽ പ്രവർത്തിക്കുന്ന സാവിത്രിഭായ് ഫൂലെ മെമ്മോറിയൽ ആശ്രമംസ്കൂളിലേക്ക് ജനറേറ്റർ വിതരണം ചെയ്യുന്നതിന് അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ടെണ്ടർക്ഷണിച്ചു. കെ.വി.എ സിംഗിൾ ഫേസ് എയർ കൂൾഡ് ഡിജി സെറ്റ് വിതരണം എന്ന് പുറത്തെഴുതി കാസർകോട് ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ സമർപ്പിക്കണം. ടെണ്ടർ ഫോറം ഡിസംബർ പത്ത് വരെ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ നിന്നും ലഭിക്കും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ പത്ത് ഉച്ചക്ക് രണ്ട് വരെ. ടെണ്ടർ തുറക്കുന്ന തീയ്യതി ഡിസംബർ പത്ത് ഉച്ചക്ക് മൂന്നിന്. ഫോൺ- 04994-255466.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.