- Trending Now:
ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസിൻ കീഴിലെ 124 അങ്കണവാടികൾക്കും ഒരു മിനി അങ്കണവാടിക്കും 2023-24 വർഷത്തേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽനിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. ഒക്ടോബർ 29ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ : 0490 2490203.
ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിന്റെ കീഴി കീഴിലുള്ള മാവേലിക്കര ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൻറെ പരിധിയിൽ ഉള്ള 183 അങ്കണവാടി കളിലേക്ക് 2023-24 സാമ്പത്തികവർഷത്തെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. നവംബർ ഒന്ന് പകൽ ഒരു മണി വരെ ദർഘാസ് സ്വീകരിക്കും. അന്ന് പകൽ രണ്ടു മണിക്ക് തുറക്കും. വിശദവിവരങ്ങൾ ക്ക് മാവേലിക്കര ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0479 2342046.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്ഥാപിച്ച നല്ലളം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തന സജ്ജമാക്കിയ ക്യാന്റീൻ പ്രതിമാസ വാടകക്ക് ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാനേജർ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് എന്ന വിലാസത്തിൽ ഒക്ടോബർ 30 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 0495-2765770, 2766563.
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം കണ്ണൂരിന് കീഴിലുള്ള അംബാസഡർ കാർ ഒക്ടോബർ 23ന് രാവിലെ 11.30ന് ലേലം ചെയ്യും. ഒക്ടോബർ 22ന് വൈകുന്നേരം നാലിനകം ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 04972705305.
കേരള മാരിടൈം ബോർഡിനു വേണ്ടി അഴീക്കൽ ലൈറ്റ് ഹൗസിലെ സിഗ്നൽ ലൈറ്റിന്റെ ബാറ്ററി മാറ്റി പുതിയത് സ്ഥാപിക്കുന്നതിലേക്ക് എസ്എംഎഫ് ട്യുബുലാർ ജെൽ സോളാർ, മെയിന്റനൻസ് ഫ്രീ ബാറ്ററി, 12 Volt 100 AH. @ C 10, വാറന്റി 5 വർഷം എന്നീ സ്പെസിഫിക്കേഷനോട് കൂടിയ ബാറ്ററികൾ ബൈബാക്ക് വ്യവസ്ഥയിൽ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ പോർട്ട് ഓഫീസർ, കോഴിക്കോട്, ബേപ്പൂർ പോർട്ട്, കോഴിക്കോട്-673015 എന്ന വിലാസത്തിൽ ഒക്ടോബർ 21 ന് ഉച്ച ഒരു മണിക്കകം ലഭ്യമാക്കണം. ഫോൺ: 0495-2414863.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.