- Trending Now:
വനിത ശിശുവികസന വകുപ്പിന്റെ ചെങ്ങന്നൂർ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5 ന് ഉച്ചക്ക് 2 മണി. വിശദവിവരങ്ങൾക്ക് ഫോൺ: 0479-2452934.
വനിത ശിശുവികസന വകുപ്പിന് കിഴീലുള്ള മുതുകുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 5 പഞ്ചായത്തുകളിൽ പ്രവർത്തിച്ചു വരുന്ന അങ്കണവാടികളിലേക്ക് 2023-24 വർഷത്തേക്കുള്ള കണ്ടിജൻസി സാധനങ്ങൾ വിതരണം നടത്തുന്നതിന് സന്നദ്ധരായ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 4 ന് ഉച്ചക്ക് 1 മണി. വിശദവിവരങ്ങൾക്ക് ഫോൺ: 9188959692, 9656714320.
അടിമാലി അഡീഷണൽ ശിശുവികസനപദ്ധതി ആഫീസിനു പരിധിയിലുള്ള 95 അങ്കണവാടികൾക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച കവറിൽ മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. അങ്കണവാടി ഒന്നിന് പരമാവധി 1183.8 രൂപ മാത്രം ഉപയോഗിക്കാവുന്നതാണ്. ടെണ്ടറുകൾ നവംബർ 7 ന് ഉച്ചക്ക് 2 മണിവരെ ഐസിഡിഎസ് അടിമാലി അഡീഷണൽ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിയ്ക്ക് സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്. ഏതെങ്കിലും സാഹചര്യത്തിൽ അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04865 265268.
ഇടുക്കി ജില്ലയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ സർവ്വേ നടത്തുന്നതിന് ഒരു മാസത്തേക്ക് ഡ്രൈവർ ഉൾപ്പെടെ ഫോർ വീൽ വാഹനം ആവശ്യമുണ്ട്. ലൈസൻസും വാഹനത്തിന്റെ രേഖകളും ഉൾപ്പെടെ ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് നിരക്ക് രേഖപ്പെടുത്തിയ അപേക്ഷ ഉൾപ്പെടെ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 291797.
സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ സെഡാൻ മോഡൽ വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. വിശദവിവരങ്ങൾ സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ കാര്യാലയത്തിലും www.statefoodcommission.kerala.gov.in ലും ലഭ്യമാണ്.
വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ മുളന്തുരുത്തി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ തിരുവാങ്കുളം സെക്ടറിലെ മുരിങ്ങേലിപറമ്പ് സക്ഷം പദ്ധതിയിലുള്ള അങ്കണവാടി നവീകരണം ചെയ്യുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ അഞ്ച് 3.30 വരെ. കൂടുതൽ വിവരങ്ങൾക്ക് മുളന്തുരുത്തി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായോ 0484-2786680, 9947864784, 9188959730 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.