Sections

നിരവധി പദ്ധതികളിലേക്ക് ടെണ്ടറുകൾ ക്ഷണിച്ചു

Thursday, Mar 16, 2023
Reported By Admin
Tenders Invited

ടെണ്ടറുകൾ ക്ഷണിച്ചു


ട്രാൻസ്പോർട്ട് കോൺട്രാക്ടറെ നിയമിക്കുന്നതിന് ക്വാട്ടേഷൻ ക്ഷണിച്ചു

വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സപ്ലൈകോ ഡിപ്പോകളിലേക്കും വിവിധ ഔട്ട്ലറ്റുകളിലേക്കും സ്കൂൾ ഉച്ചഭക്ഷണത്തിനുളള അരിയും അംഗൻവാടികൾക്കുളള അരിയും മീനങ്ങാടി എഫ്.സി.ഐയിൽ നിന്ന് സ്റ്റോക്കെടുത്തു വിതരണം നടത്തുന്നതിന് ട്രാൻസ്പോർട്ട് കോൺട്രാക്ടറെ നിയമിക്കുന്നതിന് ക്വാട്ടേഷൻ ക്ഷണിച്ചു. ക്വാട്ടേഷനിൽ ഒരു ക്വിന്റലിന് വരുന്ന ചെലവ് ഡിപ്പോ തിരിച്ചും ഔട്ട്ലറ്റുകളിലേക്കും രേഖപ്പെടുത്തേണ്ടതാണ്. ക്വട്ടേഷൻ മാർച്ച് 22 ന് വൈകീട്ട് 4 നകം കൽപ്പറ്റ ഡിപ്പോയിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി കൽപ്പറ്റ സപ്ലൈകോ ഡിപ്പോ മാനേജറുമായി ബന്ധപ്പെടണം. ഫോൺ: 9447975273, 04936 202875.

റീ-ഏജന്റുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക്, ലബോറട്ടറി എന്നിവിടങ്ങളിലേക്ക് ആവശ്യമായ റീ-ഏജന്റുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 29 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. ഫോൺ 04935 240264.

എ5 പേപ്പറുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 70 ജി.എസ്.എം എ5 പേപ്പറുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 23 ന് ഉച്ചയ്ക്ക് 1 മണി. ഫോൺ. 04936 206768

ക്വട്ടേഷൻ/ടെണ്ടർ

കേരള സായുധ പൊലീസ് നാലാംദളം സെൻട്രലൈസ്ഡ് മെസ്സിൽ ഉപയോഗിച്ചുവരുന്ന സെമി ഓട്ടോമാറ്റിക് ചപ്പാത്തി മേക്കിങ് മെഷീൻ പരിശോധിച്ച് നിലവിലെ സ്റ്റോർ പർച്ചേസ് നടപടിക്രമം പ്രകാരം പ്രവർത്തനക്ഷമമാക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 9495064954.

പുസ്തകങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പുഴാതി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ലൈബ്രറി പുസ്തകങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 17ന് ഉച്ചക്ക് 12.15 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 9447575356.

ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിലെ വിവിധ ലാബുകളിൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 23ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിൽ എസ് ഡി ആർ മോഡുൽ(എഡിഎഎൽഎംപ്ലുറ്റോ) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 28ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

കോൺട്രാക്ടർമാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു

പിണറായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നിലവിലുള്ള കെട്ടിടത്തിന് മുകളിലായി കോൺഫറൻസ് ഹാൾ നിർമ്മിക്കുന്നതിന് അംഗീകൃത കോൺട്രാക്ടർമാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മാർച്ച് 27ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും.കണ്ണൂർ പോസ്റ്റൽ സൂപ്രണ്ടിന്റെ ഓഫീസിനു കീഴിൽ കണ്ണൂർ ആർ എം എസ് -തളിപ്പറമ്പ്-കരിമ്പം റൂട്ടിൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിനായി കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ഓൺലൈൻ ടെണ്ടർക്ഷണിച്ചു. മാർച്ച് 30ന് ഉച്ചക്ക് രണ്ട് മണിക്കകം https://gem.gov.in ൽ ടെണ്ടർ സമർപ്പിക്കണം. ഫോൺ: 0497 2701425

ടൂറിസം പദ്ധതിക്കായി പ്രൊപ്പോസൽ ക്ഷണിച്ചു

വാഗമൺ അഡ്വഞ്ചർ പാർക്ക്, പാഞ്ചാലിമേട് ടൂറിസം കേന്ദ്രം എന്നിവിടങ്ങളിൽ നൂതനവും ആകർഷണീയവുമായ ഫ്ളവർ ഗാർഡൻ സ്ഥാപിക്കുന്നതിനായുള്ള പ്രൊപ്പോസലുകൾ
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.dtpcidukki.com

കയറ്റിറക്ക് ജോലികൾ ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു

തൊടുപുഴ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗത കയറ്റിറക്ക് ജോലികൾ കരാർ വ്യവസ്ഥയിൽ ഏറ്റെടുത്ത് ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ മാർച്ച് 21 വരെ തൊടുപുഴ സ്റ്റേഷനറി ഓഫീസിൽ നിന്നും ലഭിക്കും. അവസാന തീയതി മാർച്ച് 22 ഉച്ചയ്ക്ക് 2 മണി . ഫോൺ. 04862 227912.

ഒ പി ടിക്കറ്റ് അച്ചടിച്ചു വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

കൊല്ലം സർക്കാർ വിക്ടോറിയ ആശുപത്രിയിലേക്ക് ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെ ഒ പി ടിക്കറ്റ് (200000 എണ്ണം) അച്ചടിച്ചു വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മാർച്ച് 30ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം സമർപ്പിക്കണം. ഫോൺ: 0474 2752700.

ഓർത്തോ ഇമ്പ്ലാൻറ്സ് വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു

ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലെ ആർ എസ് ബി വൈ എ കെ/ആർ ബി എസ് കെ എന്നീ പദ്ധതികളുടെ ഭാഗമായി വരുന്ന സർജറികൾ നടത്താൻ ആവശ്യമായ ഓർത്തോ ഇമ്പ്ലാൻറ്സ് വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് സീൽ വെച്ച ടെൻഡർ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 22 ഉച്ചയ്ക്ക് 12മണി. ഫോൺ: 0480 2833710

ക്വട്ടേഷൻ ക്ഷണിച്ചു

തൃശൂർ ജില്ലാ പഞ്ചായത്ത് പദ്ധതി 2022-23 ശുഭാപ്തി (ഡിആർസി സെന്റർ) പദ്ധതി പ്രകാരം ഇലക്ട്രോണിക്ക് (കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ), ഇലക്ട്രിക്കൽ (റഫ്രിജറേറ്റർ), തെറാപ്പി ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്ത് സ്ഥാപിച്ച് നൽകുന്നതിന് താൽപര്യമുള്ള കമ്പനി/സപ്ളയർ ഏജന്സി എന്നിവരിൽ നിന്നും ജില്ലാ സാമൂഹ്യനീതി ഓഫീസർ ക്വട്ടേഷനുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി: മാർച്ച് 17ന് ഉച്ചയ്ക്ക് 3 മണി. ഫോൺ: 0487 2321702

സ്കാനിംഗ് സെന്ററുകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 2023-24 കാലയളവിൽ ശബരിമല ഗുണഭോക്താക്കളായ രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത എംആർഐ/ സിടി സ്കാൻ /എക്കോ കാർഡിയോ ഗ്രാം/ അൾട്രാ സൗണ്ട് ഡിജിറ്റൽ എക്സ്റേ/ ഡെന്റൽ എക്സ്റേ/ ഇസിജി/ഇഇജി /എൻഡോസ്കോപി /മാമോഗ്രാം എന്നിവ ലഭ്യമാക്കുന്നതിന് ആശുപത്രിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലുളള സ്കാനിംഗ് സെന്ററുകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫോൺ : 04682222364, 9497713258.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.