Sections

വാഹനം ലഭ്യമാക്കുവാനും ലാറിംഗോസ്‌കോപ്പ്, ക്വാളിറ്റി കണ്ട്രോൾ മെറ്റീരിയൽസ്, റീജന്റുകൾ, കസേരകൾ, തേനീച്ചപ്പെട്ടികൾ തുടങ്ങി നിരവധി സാമഗ്രികൾക്ക് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Nov 29, 2023
Reported By Admin
Tenders Invited

വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ: ജില്ലാ പ്ലാനിംഗ് ഓഫീസ് ഉപയോഗത്തിനായി 1500 സി.സിയിൽ കുറവുള്ള നാല് സീറ്റ് ടാക്സി പ്രതിമാസ വാടകയിൽ (ഡ്രൈവർ ഉൾപ്പെടെ) ആറുമാസത്തേക്ക് ലഭ്യമാക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ള വാഹന ഉടമകൾ ഡിസംബർ 4 ന് വൈകീട്ട് 3 നകം ക്വാട്ടേഷൻ ജില്ലാ ആസൂത്രണ ഭവൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2360672.

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ഇടപ്പള്ളി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലെ ഉപയോഗത്തിനായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11 ന് ഉച്ചയ്ക്ക് മൂന്നിന്. കൂടുതൽ വിവരങ്ങൾക്ക് ഇടപ്പള്ളി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് , ഐഎംജി ജംഗ്ഷൻ, കുസുമഗിരി പി ഒ, കാക്കനാട് 682030 എന്ന മേൽവിലാസത്തിലോ 0484 2421383 എന്ന നമ്പറിലോ ബന്ധപ്പെടുക.

ക്വാളിറ്റി കൺട്രോൾ മെറ്റീരിയലുകളും റീജന്റുകളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ലാബിലേക്ക് ക്വാളിറ്റി കൺട്രോൾ മെറ്റീരിയലുകളും റീജന്റുകളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഏഴിന് ഉച്ചയ്ക്ക് ഒന്നു വരെ ക്വട്ടേഷൻ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പാൾ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ 688538. ഫോൺ: 0477- 2282015.

ലാറിംഗോസ്‌കോപ്പ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൽ വിഭാഗത്തിലേക്ക് ലാറിംഗോസ്‌കോപ്പ് (അഞ്ചെണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ നാലിന് വൈകിട്ട് നാലു വരെ ക്വട്ടേഷൻ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പാൾ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ 688538. ഫോൺ: 0477- 2282015.

മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: സിവിൽ സ്റ്റേഷൻ അങ്കണത്തിൽ അപകട ഭീഷണിയായി നിൽക്കുന്ന 14 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ ഒൻപതിന് വൈകിട്ട് മൂന്നു വരെ ജില്ലാ കളക്ടർ, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ- 0477 2251676, 2252580.

കസേരകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ച

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതി പ്രകാരം ബുധനൂർ ഗവ.എച്ച്.എസ്.എസിലേക്ക് 200 പ്ലാസ്റ്റിക്ക് കസേരകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 11ന് വൈകിട്ട് മൂന്നിനകം വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ ടെൻഡർ നൽകണം. ഫോൺ: 0477 2252908, 9037773336.

കാപ്പിക്കുരുവും പച്ച കുരുമുളകും ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു

ഷോളയാർ പട്ടികവർഗ്ഗ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ 100 ശതമാനം ജൈവരീതിയിൽ കൃഷി ചെയ്ത പച്ച കാപ്പിക്കുരുവും (25 ടൺ) പച്ച കുരുമുളകും (1.57റൺ) ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം ഓഫീസിൽ നിന്നും ലഭിക്കും. നവംബർ 30 ന് ഉച്ചതിരിഞ്ഞ് 3 മണി വരെ സംഘം ഓഫീസ്, അതിരപ്പള്ളി ട്രൈബൽ വാലി ഓഫീസ്, ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, ചാലക്കുടി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിൽ ടെണ്ടർ സ്വീകരിക്കും. ഫോൺ: 9495354798, 9446769507.

തേനീച്ചപ്പെട്ടികൾ വിതരണം ചെയ്യാൻ ദർഘാസ് ക്ഷണിച്ചു

ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴിൽ സംഘടിപ്പിക്കുന്ന തേനീച്ച വളർത്തൽ പരിശീലനത്തിന് തേനീച്ചപ്പെട്ടികൾ വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽനിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഡിസംബർ ഏഴിന് ഉച്ചക്ക് രണ്ടിനകം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നൽകണം. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസുകൾ തുറക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2534392.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.