Sections

വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് വാടകയ്ക്ക് വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിലേക്ക് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

Friday, Jul 14, 2023
Reported By Admin
Tenders Invited

വാഹനം വാടകയ്ക്ക്: ടെൻഡർ ക്ഷണിച്ചു


വനിതാശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന എൻട്രി ഹോമിലേക്ക് ടാക്സി പെർമിറ്റുള്ള വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭിക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ ജൂലൈ 20ന് 2 മണിക്ക് മുമ്പായി ദർഘാസുകൾ സമർപ്പിക്കണം. അടങ്കൽ തുക 3,60,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ വനിത ശിശു വികസന ക്ഷേമ ഓഫീസ്, സിവിൽ സ്റ്റേഷൻ, അയ്യന്തോളിൽ ബന്ധപ്പെടുക. ഫോൺ: 0487 2361500.


ആലപ്പുഴ: ഹരിപ്പാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ആവശ്യത്തിനായി വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 25-ന് ഉച്ചക്ക് ഒരുമണി വരെ ടെൻഡർ നൽകാം. ഫോൺ: 04792 404280.


ദേവികുളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി ഓഫ് റോഡ് വാഹനം കരാർ അടിസ്ഥാനത്തിൽ (ബോലെറൊ, കാർ, ജിപ്പ് )വാടകക്ക് നൽകുന്നതിന് താൽപര്യമുളള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച കവറിൽ ടെൻഡർ ക്ഷണിച്ചു. ജൂലൈ 21 പകൽ 12 മണി വരെ ടെൻഡർ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് ടെൻഡർ തുറക്കും. കുടുതൽ വിവരങ്ങൾക്ക് മൂന്നാർ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ദേവികുളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 04865 230601.



മലപ്പുറം ജില്ലാ സാമൂഹികനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് 2023-24 സാമ്പത്തിക വർഷം ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള എ.സി വാഹനം വാടകക്ക് നൽകുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽനിന്നും അനുയോജ്യമായ ടെണ്ടറുകൾ ക്ഷണിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ജൂലൈ 29ന് ഉച്ചയ്ക്ക് 2.30 വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് ശേഷംമൂന്നിന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ബന്ധപ്പെടുക ഫോൺ: 0483 2735324.


ആലപ്പുഴ: ഹരിപ്പാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ആവശ്യത്തിനായി വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 25-ന് ഉച്ചക്ക് ഒരുമണി വരെ ടെൻഡർ നൽകാം. ഫോൺ: 04792 404280.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.