- Trending Now:
കണ്ണൂർ ഐ ടി ഡി പി ഓഫീസ് പരിധിയിൽ പ്രവർത്തിക്കുന്ന പട്ടുവം ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് 350 ഫൈബർ കസേരകൾ വിതരണം ചെയ്യുന്നതിന് അഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മാർച്ച് 31നകം കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലുള്ള ഐ ടി ഡി പി ഓഫീസിൽ ടെണ്ടർ സമർപ്പിക്കണം. ഫോൺ: 0497 2700357.
കണ്ണൂർ കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നുച്യാട് അംശം ദേശത്തെ റി.സ.1ൽ പെട്ട 0.0405 ഹെക്ടർ സ്ഥവും അതിൽപ്പെട്ട സകലതും മാർച്ച് നാലിന് രാവിലെ 11.30ന് നുച്യാട് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും നുച്യാട് വില്ലേജ് ഓഫീസിലും ലഭിക്കും. ഫോൺ: 0490 2494910.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ 2023-24 സാമ്പത്തിക വർഷത്തേക്ക് ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 15ന് രാവിലെ 11 മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0490 2493180.
ജില്ലാ പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് വഴി നടപ്പാക്കുന്ന അന്ധർ, കാഴ്ചപരിമിതിയുള്ളവർ എന്നിവർക്ക് സ്മാർട്ട്ഫോൺ വിതരണം എന്ന പ്രൊജക്ടിന്റെ നിർവഹണവുമായി ബന്ധപ്പെട്ട് സ്മാർട്ട്ഫോൺ വിത്ത് സ്ക്രീൻ റീഡർ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ഇ ടെണ്ടർ ക്ഷണിച്ചു. മാർച്ച് 14ന് വൈകിട്ട് നാല് മണി വരെ ഓൺലൈനായി ടെണ്ടർ സമർപ്പിക്കാം. ഫോൺ: 0497 2997811, 8281999015.
കണ്ണൂർ ഗവ. പ്രസ്, ക്വാർട്ടേഴ്സ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങൾ വനം വകുപ്പിന്റെ അനുമതിയോടുകൂടി മുറിച്ച് മാറ്റുന്നതിനുള്ള ലേലം മാർച്ച് 15ന് രാവിലെ 11.30ന് ഗവ. പ്രസിൽ നടക്കും. ഫോൺ: 0497 2477306.
കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ളതും എം ടി ഓഫീസ് സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗ ശൂന്യമായതുമായ വിവിധയിനം ടയറുകൾ, വേസ്റ്റ് ഓയിൽ, സ്പെയർ പാർട്സുകൾ എന്നിവയുടെ ലേലം എം എസ് ടി സി ലിമിറ്റഡ് വെബ്സൈറ്റ് മുഖേന മാർച്ച് എട്ടിന് രാവിലെ 11 മണി മുതൽ മൂന്ന് വരെ ഓൺലൈനായി നടത്തും.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെൻസ് ഹോസ്റ്റലിൽ സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് നിർമിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 10ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും .
കോളേജിലെ എ ബ്ലോക്കിലെ സിവിൽ എഞ്ചിനീയറിങ് മോഡൽ റൂം എം ടെക് ക്ലാസ് റൂമാക്കി മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊന്നാനി ഗവ. ഐ.ടി.ഐയിലെ ഇലക്ട്രിക്കൽ ട്രേഡിലെ പരിശീലനത്തിനാവശ്യമായ അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഓരോ ഇനത്തിനും ക്വാട്ട് ചെയ്യുന്ന തുകയും നികുതി ഉൾപ്പെടെയുള്ള തുകയും ക്വട്ടേഷനിൽ കാണിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0494 2664170, 9074472278 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
തിരുവനന്തപുരം നന്ദാവനത്ത് പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പ് കാര്യാലയത്തിലെ ഐ.ടി.സെൽ കൈകാര്യം ചെയ്യുന്നതിനു വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനായി SC സ്റ്റാർട്ടപ്പുകളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി മാർച്ച് 16 നു രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക്: 0471-2737323, www.scdd.kerala.gov.in.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.