Sections

വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, Sep 19, 2023
Reported By Admin
Tenders Invited

വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡറുകൾ ക്ഷണിക്കുന്നു

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തിലധികം പഴക്കമില്ലാത്ത എ.സി യൂട്ടിലിറ്റി വാഹനങ്ങളുടെ (ബൊലേറോ/ സെഡാൻ ) സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 20ന് വൈകിട്ട് നാലിനകം ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ : 9447975731, 9497719063.

എറണാകുളം: ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷക്കാലയളവിൽ കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡറുകൾ ക്ഷണിക്കുന്നു. വാഹനം ഏഴു വർഷത്തിലധികം കാലപ്പഴക്കം ഉള്ളവയാകരുത്. സെപ്റ്റംബർ 26 ഉച്ചയ്ക്ക് ഒന്നുവരെ അപേക്ഷാഫോം ലഭ്യമാകും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിനും മുൻപായി ടെൻഡർ സമർപ്പിക്കേണ്ടതാണ്. ഉച്ചയ്ക്ക് മൂന്നിന് ടെൻഡർ തുറക്കും. ഫോൺ : 0484-2952949.

വെട്ടിക്കവല അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് കാർ/ ജീപ്പ് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 30 ഉച്ചയ്ക്ക് ഒന്നു വരെ. വിവരങ്ങൾക്ക് വെട്ടിക്കവല അഡീഷണൽ ഐ സി ഡി എസ് ഫോൺ 0474 2616660, 8281999116.

തൃശ്ശൂർ പാഡി മാർക്കറ്റിംഗ് ഓഫീസിൽ 2023 -24 വർഷത്തിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യാത്രയ്ക്കായ് (കാർ / ജീപ്പ്) കരാർ വ്യവസ്ഥയിൽ വാഹനം ആവശ്യമുണ്ട്. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ മാസ വാടക അടിസ്ഥാനത്തിൽ നൽകാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബർ 25 ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോൺ: 0487 2965260.

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള തൃത്താല അഡീഷണൽ ഐസിഡിഎസ് ഓഫീസിന്റെ ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്. താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വാഹനം ഏഴു വർഷത്തിലധികം കാലപ്പഴക്കം ഇല്ലാത്തതായിരിക്കണം. വാഹനത്തിന്റെ ഡ്രൈവറുടെ ശമ്പളം, ഇന്ധനച്ചെലവ്, ടാക്സ്, ഇൻഷൂറൻസ്, മെയിന്റനൻസ്, മറ്റു അനുബന്ധ ചെലവുകളെല്ലാം വാഹന ഉടമ വഹിക്കേണ്ടതാണ്. പ്രതിമാസം 800 കീ.മീ വരെ ഓടുന്നതിനുള്ള വാടകയാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത് എന്ന് ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. അടങ്കൽ തുക 2,40,000 രൂപ. ക്വട്ടേഷനുകൾ സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ സെപ്റ്റംബർ 29 ന് വൈകിട്ട് മൂന്നിന് തുറക്കും. ഫോൺ: 0466 2371337, 8281999244.

ലാബിലേക്ക് ആവശ്യമുള്ള കിറ്റുകളും കൺസ്യൂമബിൾസും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ലാബിലേക്ക് ആവശ്യമുള്ള കിറ്റുകളും കൺസ്യൂമബിൾസും ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ സെപ്റ്റംബർ 21 മുതൽ സെപ്റ്റംബർ 30 വരെ ലഭിക്കും. ടെണ്ടർ ഒക്ടോബർ 4 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. ഫോൺ: 0487 2427778.

ഗ്രാസ്കട്ടർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കെ.പി.ഐ.പി-ഡാം സേഫ്റ്റി എ.എം-പർച്ചേസിങ് ഗ്രാസ്കട്ടർ ഫോർ മെയിന്റനൻസ് ഓഫ് എർതേൺ ഡാം ആൻഡ് പ്രിമിസസ് ഫോർ ദി ഇയർ 2023-24 എന്ന പ്രവൃത്തിയിലുൾപ്പെടുത്തി കാഞ്ഞിരപ്പുഴ ഡാം ടോപ്പിൽ കാടുവെട്ടുന്നതിന് രണ്ട് ഗ്രാസ്കട്ടർ വാങ്ങുന്നതിനായി അംഗീകൃത ഏജൻസികളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നേരിട്ടോ തപാൽ മുഖേനയോ സെപ്റ്റംബർ 21 ന് ഉച്ചക്ക് രണ്ടിനകം നൽകണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 04924 238227.

ജേഴ്സി-ഷോർട്ട്സ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനിയറിങ് കോളെജിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലേക്ക് ജേഴ്സി, ഷോർട്ട്സ്, ലോവേർസ് എന്നിവ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 21 ന് ഉച്ചയ്ക്ക് രണ്ടിനകം പ്രിൻസിപ്പാൾ, ഗവ എൻജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്-678633 വിലാസത്തിൽ അയക്കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466-2260350.

പ്രീ സ്കൂൾ സാധനങ്ങളുടെ വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

പാലക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 159 അങ്കണവാടികൾക്ക് പ്രീ സ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 12 നകം ചൈൽഡ് ഡെവല്പ്പ്മെന്റ് പ്രൊജക്ട് ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കുന്നത്തൂർമേട്, പാലക്കാട്-678013 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ടെൻഡറുകൾ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. 4770 രൂപയാണ് നിരതദ്രവ്യം. ഫോൺ: 0491 2528500.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.