Sections

വിവിധ സാധനങ്ങൾ ലഭ്യമാക്കുന്നതിലേക്ക് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

Thursday, May 18, 2023
Reported By Admin
Tenders Invited

സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിന്റെ പുറം കവറിൽ ദർഘാസ് നം. സി1-1235/22 'തുറമുഖ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്' എന്ന് രേഖപ്പെടുത്തിയിരിക്കണം. നിർദ്ദിഷ്ട ദർഘാസുകൾ മെയ് 31-ന് ഒരു മണിയ്ക്ക് മുമ്പായി കോഴിക്കോട് പോർട്ട് ഓഫീസിൽ സമർപ്പിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ദർഘാസുകൾ തുറക്കും.

നിരതദ്രവ്യം - 8,030 രൂപ. ദർഘാസ് ഫോറത്തിന്റെ വില - 500 + 90 (18 ശതമാനം ജി.എസ്.ടി), സാമഗ്രികൾ വിതരണം ചെയ്യേണ്ട കാലാവധി - l30 ദിവസം. അടങ്കൽ തുക - 3,21,200 രൂപ, പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി - 90 ദിവസം ദർഘാസ് ഫോറവും ദർഘാസ് സംബന്ധിച്ച വിശദാംശങ്ങളും കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലെ കാര്യാലയത്തിൽ ലഭ്യമാണ്. ദർഘാസ് തുകയും നിരതദ്രവവും പ്രത്യേകം ഡിമാൻഡ് ഡ്രാഫ്റ്റുകളായി സമർപ്പിക്കേണ്ടതാണ്. ദർഘാസുകൾ ലഭിക്കുന്നതിനായി പോർട്ട് ഓഫീസർ, കോഴിക്കോട് എന്ന വിലാസത്തിൽ ഡിമാന്റ് ഡ്രാഫ്റ്റുകൾ എടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - 04952414861 Email: portofficekkd@gmail.com.

ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം :ഒളശ്ശ സർക്കാർ അന്ധ വിദ്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ജൂൺ ഒന്ന് മുതൽ 2024 മാർച്ച് 31 വരെ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 26 ന് വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും. മേയ് 29 ന് രാവിലെ 11 ന് തുറക്കും.ഫോൺ :9400774299, 9544118933.

റീ ടെണ്ടർ നോട്ടീസ്

തോടന്നൂർ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ തിരുവളളൂർ, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും റീ-ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തീയ്യതി മെയ് 22. കൂടുതൽ വിവരങ്ങൾക്ക് - 0496-2592722

വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ആസ്ഥാന കാര്യാലയത്തിലേക്ക് ഒരു വർഷ കാലയളവിലേക്കുള്ള ഉപയോഗത്തിലേക്കായി വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിൽ ബന്ധപ്പെടുകയോ ഔദ്യോഗിക വെബ്സൈറ്റ് (https://dmg.kerala.gov.in) സന്ദർശിക്കുകയോ ചെയ്യുക. ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 30 വൈകിട്ട് മൂന്നു മണി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.