Sections

വിവിധ സർക്കാർ ഓഫീസുകളിലേക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ദർഘാസ്  ക്ഷണിച്ചു

Friday, Sep 08, 2023
Reported By Admin
Tenders Invited

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള കാർ അല്ലെങ്കിൽ ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 18 ന് 2 മണി. ടെൻഡർ തുറക്കുന്ന തീയതി സെപ്തംബർ 18 ന് 3 മണി. ടെൻഡർ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിനുള്ള ടെൻഡർ 2023-24 എന്ന് രേഖപ്പെടുത്തണം. ടെൻഡർ സമർപ്പിക്കേണ്ട മേൽവിലാസം- ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, ഇടുക്കി പിൻ- 685603. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇടുക്കി, പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ഫോൺ: 8075931836.


പന്തലായനി ഐ സി ഡി എസ് പ്രോജക്ടിന്റെ ആവശ്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ( കാർ ) ലഭ്യമാക്കാൻ താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടർ സെപ്റ്റംബർ 15ന് വൈകിട്ട് രണ്ട് മണിക്ക് മുൻപ് നേരിട്ടോ തപാലിലോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് പന്തലായനി ഐ.സി.ഡി.എസ് പ്രോജെക്ട് ഓഫീസുമായോ (ഐ സി ഡി എസ് പന്തലായനി, മിനി സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി-673305) 8281999297 എന്ന നമ്പറിലോ ബന്ധപ്പെടുക.


കൊല്ലം: ജില്ലാതല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസിലേക്ക് കാർ/ജീപ്പ് കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടാക്സി പെർമിറ്റ് ഉള്ള ഏഴുവർഷത്തിൽ താഴെ കാലപ്പഴക്കമുള്ളതായിരിക്കണം. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന വ്യക്തിയുടെ പേരിൽ ടെൻഡർ സമർപ്പിക്കണം. സെപ്റ്റംബർ 19 ഉച്ചയ്ക്ക് രണ്ടിനകം പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോഗ്രാം ഓഫീസ്, ജില്ലാതല ഐ സി ഡി എസ് സെൽ, സിവിൽ സ്റ്റേഷൻ, കൊല്ലം വിലാസത്തിൽ ലഭിക്കണം. ഫോൺ - 04742793069.


മുല്ലശ്ശേരി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വർഷത്തിലധികം പഴക്കം ഉണ്ടാകരുത്. സെപ്റ്റംബർ 13 ഉച്ചയ്ക്ക് ഒന്നുവരെ സമർപ്പിക്കാം. ഫോൺ: 0487 22655570, 9188959753.

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള ഏഴുവർഷത്തിൽ കുറവ് പഴക്കമുള്ള കാർ, ജീപ്പ് വാഹനം 2013- 24 സാമ്പത്തിക വർഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കുവാൻ ദർഘാസുകൾ ക്ഷണിച്ചു. താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ സെപ്റ്റംബർ 15 ന് 1.30 മണിക്ക് മുൻപായി അപേക്ഷകൾ നൽകണം. ഫോൺ 0487 2364445.


തൃശ്ശൂർ വനിത പ്രൊട്ടക്ഷൻ ഓഫീസിലേക്ക് 2023- 24 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 21ന് വൈകിട്ട് രണ്ട് മണി വരെ. ഫോൺ 8281999058.


മുളന്തുരുത്തി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവശ്യത്തിനായി 2023-24 വർഷം വാഹനം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി റീടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 14-ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2786680, 9188959730, 9947864784.


ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.