- Trending Now:
വെൺപകൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ അതിയന്നൂർ ബ്ലോക്ക് പരിധിയിൽ വരുന്ന ഫീൽഡ് കുത്തിവയ്പ് പരിപാടി, ജില്ല സ്റ്റോറിൽ നിന്നും മരുന്ന് ശേഖരണം, ആരോഗ്യ ക്യാമ്പുകൾ, മെഡിക്കൽ ഓഫീസർ ആവശ്യപ്പെടുന്ന മറ്റു പ്രവർത്തനങ്ങൾ എന്നിവയുടെ യാത്രകൾക്ക് കിലോമീറ്റർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ഓടുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. നാലുചക്ര വാഹനത്തിൽപ്പെടുന്ന Eeco, Omni, Bolero (7 Seater) മുതലായവയിൽ പെടുന്ന ടാക്സി പെർമിറ്റുള്ള വാഹനങ്ങളാണ് യാത്രക്കായി ഉപയോഗിക്കേണ്ടത്. ക്വട്ടേഷനുകൾ വെള്ള പേപ്പറിൽ മെഡിക്കൽ ഓഫീസർ, വെൺപകൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്ന മേൽവിലാസത്തിൽ കിലോമീറ്റർ വാടക സൂചിപ്പിച്ചു ടാക്സി പെർമിറ്റ് സഹിതം 2024 ജനുവരി 8നു മുൻപായി സമർപ്പിക്കേണ്ടതാണ്.
കോട്ടയം: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് (കാർ) വാഹന ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു.ഡിസംബർ 30 ന് ഉച്ചക്ക് ഒരുമണി വരെ ദർഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു മൂന്നിന് തുറക്കും.വിശദവിവരത്തിനു ഫോൺ :0481-2580548,9846039630.
കോഴിക്കോട് വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ ഒരു ട്യൂബ് വെൽ കുഴിക്കുന്നതിനായി താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. നിരതദ്രവ്യം ആയി 800 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ' സൂപ്രണ്ട് ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ കോഴിക്കോട്'' എന്ന പേരിൽ എടുത്തത് ഉണ്ടായിരിക്കേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണി. ഫോൺ : 9496877844, 0495 - 2380119.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണം നടത്തുന്ന പട്ടിക വർഗ്ഗ വിഭാഗം കലാകാരൻമാർക്ക് വാദ്യോപകരണ വിതരണം എന്ന പദ്ധതിക്കായി ചെണ്ട (ഇടംതല,വലംതല), കുഴസ്, തുടി (വലുത്), തുടി(ചെറുത്) എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറമുകൾ ജനുവരി എട്ടിന് ഉച്ചക്ക് മൂന്ന് മണി വരെ വിതരണം ചെയ്യുന്നതാണ്. 2024 ജനുവരി 9 ന് വൈകുന്നേരം മൂന്ന് മണിക്ക് ടെണ്ടർ തുറക്കുന്നതാണ്. ഫോൺ : 9744233620.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.