Sections

വാഹനം വാടകക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

Thursday, Sep 28, 2023
Reported By Admin
Tenders Invited

മണ്ണാർക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിലേക്ക് വാടകക്ക് വാഹനം എടുക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ദർഘാസ് അടങ്കൽ തുക 2,40,000 രൂപ. ദർഘാസുകൾ ഒക്ടോബർ മൂന്നിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30 ന് ദർഘാസുകൾ തുറക്കും. വാഹനത്തിന് ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നേരിട്ട് അന്വേഷിക്കാമെന്ന് ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 9539892204.

വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ കാർ/ജീപ്പ് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 10. വാഹനം ഏഴ് വർഷത്തിലധികം കാലപ്പഴക്കമില്ലാത്തതും 800 സി സി ക്ക് മുകളിലുള്ളതും ടാക്സി പെർമിറ്റുള്ളതുമായിരിക്കണം. ഫോൺ 0474 2404299, 9746114030.

തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി പെർമിറ്റ് ഉള്ളതും 1200 സിസിയോ അതിന് മുകളിലോ ഉള്ള ഒരു സെഡാൻ ടൈപ്പ് കാർ / ജീപ്പ് നൽകുന്നതിന് താൽപര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ഒക്ടോബർ രണ്ടു മുതൽ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2969101. ടെണ്ടർ ഫോം വിൽപന അവസാനിക്കുന്ന തീയതി ഒക്ടോബർ 16ന് ഉച്ചയ്ക്ക് 12 മണി. ടെണ്ടർ തുറക്കുന്ന സമയം : ഒക്ടോബർ 16നു വൈകിട്ട് മൂന്നു മണി.

വനിതാശിശു വികസന വകുപ്പിനു കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിനായി ഒക്ടോബർ മുതൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്, കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ റീ ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ ഒമ്പത് ഉച്ച രണ്ട് മണി വരെ സ്വീകരിക്കും. ഫോൺ: 0496 2555225, 9562215144.

തിരുവനന്തപുരം കാര്യവട്ടത്തെ എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ ഒക്ടോബർ 13 മുതൽ 15 വരെ നടത്തുന്ന 'കളിക്കളം' കായികമേളയിൽ പ്രീമെട്രിക് ഹോസ്റ്റലിലെ 38 അന്തേവാസികളെയും അഞ്ച് ജീവനക്കാരെയും ഒക്ടോബർ 12ന് രാവിലെ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്നതിനും, തുടർന്ന് പരിപാടികൾ പൂർത്തിയായ ശേഷം ഒക്ടോബർ 15ന് തിരികെ എത്തിക്കുന്നതിനും എ.സി ബസ് (43 പേർക്ക് യാത്ര ചെയ്യാൻ) വാടകക്ക് ലഭ്യമാക്കവൻ തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബർ നാല് ഉച്ച 2.30 വരെ. വിലാസം: ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, സിവിൽ സ്റ്റേഷൻ, ഫോൺ: 0495 2376364.

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ആലത്തൂർ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിന് വാഹനം വാടകക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബർ പത്തിന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ ആലത്തൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കുമെന്ന് ആലത്തൂർ ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.