- Trending Now:
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ചുണ്ടേൽ പ്രവർത്തിക്കുന്ന കൽപ്പറ്റ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ ഓഫീസിന് കീഴിലെ 39 അങ്കണവാടി സെന്ററുകളിലേക്ക് കിച്ചൺ ആവശ്യത്തിന് പാത്രങ്ങൾ, ഗ്ലാസ്സുകൾ എന്നിവ ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ മാർച്ച് 15 ന് ഉച്ചയ്ക്ക് 2 നകം ശിശുവികസന പദ്ധതി ഓഫീസ്, കൽപ്പറ്റ അഡീഷണൽ, ചുണ്ടേൽ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04936 201110, 6282537784.
സുൽത്താൻ ബത്തേരി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 11 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് ആവശ്യമായ അടുക്കള പാത്രങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ മാർച്ച് 17 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. ഫോൺ 04936 261300
ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലെ ഫാർമസിയിലേക്ക് ഡെന്റൽ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് സീൽ വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 20 ഉച്ചയ്ക്ക് 12മണി. ഫോൺ 04802833710
കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഏപ്രിൽ ഒന്നുമുതൽ ഒരു വർഷക്കാലത്തേക്ക് എട്ടു സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിന് വിമുക്തഭടന്മാരുടെ ഏജൻസികളിൽനിന്നു ക്വട്ടേഷനുകൾ ക്ഷണിച്ചു. മാർച്ച് 21ന് രാവിലെ 11 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് 12.30ന് തുറക്കും.
കോതമംഗലം ബ്ലോക്ക് MLASDF/NCFlood/Plan പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in വെബ് സൈറ്റിൽ നിന്നും അറിയാം. (ഫോൺ:0485 2822544), ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 22 വൈകിട്ട് ആറു വരെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.