Sections

കേരളത്തിലെ വിവിധ ജില്ലകളിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Dec 30, 2022
Reported By MANU KILIMANOOR

വിവിധ ഗവണ്മെന്റ് വകുപ്പുകളിലായി ടെൻഡറുകൾ വിളിക്കുന്നു

പത്തനംതിട്ട

തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് രണ്ട് ലക്ഷം രൂപയ്ക്കുള്ള സയൻസ് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി ആറ് രണ്ട് മണി വരെ. ഫോൺ: 9496654938. വിശദവിവരങ്ങൾക്ക്: www.dhse.kerala.gov.in

തൃശൂർ

ജിഎച്ച്എസ്എസ് വെറ്റിലപ്പാറ സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി ലാബുകളിലേയ്ക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. നിരതദ്രവ്യ തുകയായ 2000 രൂപ അടച്ച് ജനുവരി 16 ഉച്ചയ്ക്ക് 1 മണി വരെ സമർപ്പിക്കാം. അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ വെച്ച് ദർഘാസ് തുറക്കും. ഫോറത്തിന്റെ വില 400 രൂപ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സ്കൂളുമായി ബന്ധപ്പെടുക. ഫോൺ: 0480 2769400

തൃശൂർ

വലപ്പാട് ജിഎച്ച്എസ്എസിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ലാബ് ഉപകരങ്ങൾ വാങ്ങുന്നത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. 2023 ജനുവരി 16 ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷ സമ്മർപ്പിക്കാം. അടങ്കൽ തുക രണ്ട് ലക്ഷം, ഫോറത്തിന്റെ വില 400 രൂപ. ഫോൺ : 9048434813, 64872402345

തൃശൂർ

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സ്റ്റേറ്റ് നിർഭയ സെല്ലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖാന്തിരം ലിംഗാധിഷ്ഠിത അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിന് പെൺകുട്ടികൾക്കായി ആയോധന കല അഭ്യസിപ്പിക്കുന്ന ധീര പദ്ധതി നടപ്പിലാക്കും. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിൽ എറിയാട് പഞ്ചായത്ത് പരിധിയിൽ നടത്തുന്ന തായ്കൊണ്ടോ പരിശീലന പരിപാടിയിലേക്ക് യൂണിഫോം നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 04 ഉച്ചക്ക് 2 മണി.

തൃശൂർ

കൂടുതൽ വിവരങ്ങൾ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യലയത്തിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ അറിയാവുന്നതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന ദിവസം അവധിയായതിനാൽ തൊട്ടടുത്ത പ്രവൃത്തിദിനത്തിൽ ഇതേ സമയത്ത് ക്വട്ടേഷൻ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ആലപ്പുഴ

അമ്പലപ്പുഴ ഐ.സി.ഡി.എ.എസ്. പ്രോജക്ട് ഓഫീസിനു കീഴിലെ 136 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ 2023 ജനുവരി അഞ്ച് വരെ സ്വീകരിക്കും. വിവരങ്ങൾക്ക് അമ്പലപ്പുഴ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9188959683


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.