Sections

കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ളവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു

Monday, Sep 09, 2024
Reported By Admin
Vehicle Required for Daily Rental

വാഹനം ദിവസ വാടകയ്ക്ക് ആവശ്യമുണ്ട്

ആലപ്പുഴ:വിനോദസഞ്ചാര വകുപ്പിൻറെ ആലപ്പുഴ ജില്ലാ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ദിവസവാടക അടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്. ഡ്രൈവർ ഉൾപ്പെടെ ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന കാറുകളുടെ ഉടമസ്ഥരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. വിശദാംശങ്ങളും ദർഘാസും വിനോദസഞ്ചാരവകുപ്പ് ആലപ്പുഴ ഫിനിഷിംഗ് പോയിന്റിലുള്ള കാര്യാലയത്തിൽ ലഭിക്കും. മുദ്രവച്ച ദർഘാസുകൾ സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും മൂന്നുമണിക്ക് തുറക്കുന്നതുമാണ്. വിശദവിവരം ഫോൺ: 04772260722.

വാഹനം വാടകയ്ക്ക് വേണം

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിൻറെ കീഴിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ആര്യാട് ഐ.സി.ഡി എസ് പ്രോജക്ട് ആഫീസിലെ ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. 2025 ജൂലൈ വരെയാണ് കരാർ കാലാവധി.കൂടുതൽ വിവരങ്ങൾക്ക് ആര്യാട് ഐസി ഡി എസ് ആഫീസുമായി ബന്ധപ്പെടുക. ഫോൺ: 9447520803, 9446370186.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.