Sections

വിവിധ സാധനങ്ങൾ ലഭ്യമാക്കുന്നതിലേക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Thursday, May 11, 2023
Reported By Admin
Tenders Invited

ടെണ്ടറുകൾ ക്ഷണിച്ചു


ഫ്രാങ്കിംഗ് മെഷീൻ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംഗീത നാടക അക്കാദമി ഫ്രാങ്കിംഗ് മെഷീൻ വാങ്ങുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ മെയ് 11ന് വൈകീട്ട് 4 മണിക്ക് മുമ്പായി അക്കാദമി ഓഫീസിൽ ലഭിക്കണം. ഫോൺ: 0487 - 2332134.

യൂണിഫോമുകൾ തുന്നി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.ടി.ഡി പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് യൂണിഫോമുകൾ തുന്നി നൽകുന്നതിന് സ്ഥാപനങ്ങൾ/ സർക്കാർ ഏജൻസികൾ / വ്യക്തികൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മേയ് 12 ന് വൈകിട്ട് മൂന്നിനകം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പി ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 04828 202751

കാർ കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ടാക്സി പെർമിറ്റുള്ള കാർ കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. മേയ് 25 ന് വൈകിട്ട് മൂന്നിനകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563980

കൺസ്യൂമബിൾ ഐറ്റംസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ എൻവിയോൺമെന്റ് ലാബിലേക്ക് കൺസ്യൂമബിൾ ഐറ്റംസ് വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 22 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. 23 ന് ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷൻ തുറക്കും. 43,529 രൂപയാണ് അടങ്കൽ തുക. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466-2260350.

വാഹനത്തിന് ബാറ്ററി വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഗവൺമെന്റ് ടി.ഡി മെഡിക്കൽ കോളജിലെ വാഹനത്തിന് ബാറ്ററി വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ 16-ന് ഉച്ചക്ക് 12-നകം നൽകണം. ഫോൺ: 0477- 2282015.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.