- Trending Now:
ജില്ലാ വനിതാ ശിശു വികസന ഓഫീസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലേക്ക് വാഹനം ലഭ്യമാക്കാൻ ദർഘാസുകൾ ക്ഷണിച്ചു. ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള 1000 സി സി യിൽ കുറയാത്ത എഞ്ചിൻ കപ്പാസിറ്റിയുള്ള വാഹനമാണ് ലഭ്യമാക്കേണ്ടത്. ദർഘാസുകൾ അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 30. കൂടുതൽ വിവരങ്ങൾക്ക് 0487 2361500
കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ഓർത്തോ ഇംപ്ലാന്റ്സ് ഐറ്റംസ് കുറഞ്ഞ നിരക്കിൽ യഥാസമയം ലഭ്യമാക്കുന്നതിന് താത്പര്യമുള്ള സമീപസ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഏപ്രിൽ 18 ന് 11.30നകം നൽകണം. ഫോൺ: 0481 2563612
കോട്ടയം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കമ്മിഷണറുടെ കാര്യാലയത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി അഞ്ച് പേർക്ക് ഇരിക്കാവുന്ന ഡീസൽ വാഹനം ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 13ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം.
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലേക്ക് എ.സി കാർ (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 29 ന് ഉച്ചക്ക് മൂന്നു മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
തൃശ്ശൂർ പൂരം എക്സിബിഷനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് നടത്തുന്ന വ്യവസായ പവലിയൻ റാക്കുകൾ നിർമ്മിക്കുന്നതിനും കവാടം രൂപകൽപന ചെയ്ത് വെക്കുന്നതിനും ദർഘാസുകൾ ക്ഷണിച്ചു. ഏകദേശം 5000 ചതുരശ്ര അടിയാണ് പവലിയന്റെ വിസ്തീർണം. ദർഘാസ് ഏപ്രിൽ നാലിന് വൈകീട്ട് നാല് മണി വരെ ജില്ലാ വ്യവസായ കേന്ദ്രത്തിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: മാനേജർ (ജില്ലാ പഞ്ചായത്ത്) , ജില്ലാ വ്യവസായ കേന്ദ്രം, തൃശ്ശൂർ ഫോൺ : 0487- 2360847
തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഡിജിറ്റൽ ലാബ് സജ്ജീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2360391.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.