- Trending Now:
പാലക്കാട് ജില്ലയിലെ നവകേരളം കർമ പദ്ധതി പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ക്വട്ടേഷൻ ജനുവരി 20 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന നവകേരളം കർമ്മ പദ്ധതി(രണ്ട്) ഓഫീസിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ജില്ലാ പഞ്ചായത്തിലെ ജില്ലാ കോർഡിനേറ്റർ നവകേരളം കർമ്മ പദ്ധതി (രണ്ട്) ഓഫീസിൽ നിന്നും ലഭിക്കും.
നിലമ്പൂർ ജില്ലാ ആശുപത്രിയുടെ ഫാർമസിയിലേക്ക് ആവശ്യമുള്ള വിവിധ അളവിലുള്ള കവറുകൾ 2025 ഏപ്രിൽ നാലു മുതൽ ഒരു വർഷത്തേക്ക് വിതരണം ചെയ്യാൻ തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജനുവരി 20 ന് വൈകുന്നേരം മൂന്നു മണി വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 04931220351.
വനിത ശിശു വികസന വകുപ്പിനു കീഴിലെ ദേവികുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 96 അങ്കണവാടികളിലേക്ക് ഈ സാമ്പത്തിക വർഷം കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സന്നദ്ധതയും യോഗ്യതയുമുള്ള വ്യക്തികൾ സ്ഥാനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. അങ്കണവാടി ഒന്നിന് പരമാവധി 2000/- രൂപ മാത്രം ഉപയോഗിക്കാവുന്നതാണ്.ജി എസ് റ്റി രജിസ്ട്രേഷൻ വേണം. കടത്തു കൂലി, കയറ്റിറക്ക് കൂലി ഉൾപ്പെടെയുള്ള നിരക്കിലാവണം ടെണ്ടർ. ടെണ്ടർ ഫോമുകൾ ജനുവരി 23 ന് പകൽ ഒരു മണി വരെ ലഭിക്കും. അന്ന് ഉച്ചക്ക് രണ്ട് മണി വരെ അപേക്ഷ സ്വീകരിക്കും. തുടർന്ന് വൈകീട്ട് മൂന്ന് മണിക്ക് തുറന്ന് പരിശോദിക്കും. ഫോൺ:04865264550.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.