Sections

വാഹനം വാടകയ്ക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡരുകൾ ക്ഷണിച്ചു

Monday, Sep 02, 2024
Reported By Admin
Vehicle Rental Tenders Invited for ICDS Projects in Kerala

വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്

സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ സെപ്റ്റംബർ മുതൽ 2025 ഓഗസ്റ്റ് വരെ ഒരു വർഷത്തേക്ക് വാഹനം (ജീപ്പ് /കാർ)വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ 18ന് ഉച്ചകഴിഞ്ഞ് രണ്ടിനകം ദർഘാസ് നൽകണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഫോൺ: 9961124296.

കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക്

ആര്യാട് ഐ.സി.ഡി.എസ്.പ്രോജക്ട് ആഫീസിലെ ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുവാൻ താൽപര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. 2025 ജൂലൈ വരെയാണ് കരാർ കാലാവധി. കൂടുതൽ വിവരങ്ങൾ ആര്യാട് ഐ.സി.ഡി.എസ്. ആഫീസിൽ ലഭിക്കും. ഫോൺ: 9447520803, 9446370186.

വാഹനം ആവശ്യമുണ്ട്

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മാള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്സി പെർമിറ്റുള്ള കാർ/ ജീപ്പ് നിബന്ധനകൾക്ക് വിധേയമായി വാടകയ്ക്ക് നൽകുന്നതിനായി താൽപര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സെപ്തംബർ 4 ന് ഉച്ചയ്ക്ക് 12 നകം ശിശുവികസന പദ്ധതി ഓഫീസർ ഐ.സി.ഡി.എസ്, മാള, മിനി സിവിൽ സ്റ്റേഷൻ വടമ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0480 2893269.

അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ ആവശ്യമുണ്ട്

മതിലകം ഐ.സി.ഡി.എസ് അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ സന്നദ്ധതയുള്ള വിതരണക്കാരിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസ് ക്ഷണിച്ചു. ടെണ്ടർ ഫോറം പ്രവർത്തി സമയങ്ങളിൽ സെപ്തംബർ 12 ന് ഉച്ചയ്ക്ക് 12.30 വരെ മതിലകം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി മതിലകം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള മതിലകം ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480 2851319.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.