Sections

വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കൽ, ലൈറ്റ് ആൻഡ് സൗണ്ട് സേവനം ലഭ്യമാക്കൽ, ടയർ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Sep 11, 2024
Reported By Admin
Tenders invited for vehicle rentals and service contracts in Kerala

വാഹനം ആവശ്യമുണ്ട്

അടാട്ട് ഗ്രാമ പഞ്ചായത്ത് പദ്ധതിയായ പ്രൈമറി പാലിയേറ്റീവ് കെയർ പരിപാടിയുടെ ഭാഗമായി അടാട്ട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഹോം കെയർ നടത്തുന്നതിനാവശ്യമായ വാഹന സൗകര്യം ലഭ്യമാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും സീലുവെച്ച കവറിൽ ക്വട്ടേഷൻ ക്ഷണിച്ചു. 5 വർഷത്തിൽ കുറയാത്ത പഴക്കമുള്ള നാലുചക്ര വാഹനമാണ് ആവശ്യമുള്ളത്. ഒട്ടിച്ച കവറിന് മുകളിൽ 'പ്രൈമറി പാലിയേറ്റീവ് കെയർ പരിപാടിക്കുള്ള വാഹനത്തിനുള്ള ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷൻ സെപ്തംബർ 20 ന് രാവിലെ 11 നകം അടാട്ട് കുടുംബാരോഗ്യകേന്ദ്രത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി അടാട്ട് കുടുംബാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0487 2304928.

വനിത ശിശു വികസന വകുപ്പ് അന്തിക്കാട് ശിശു വികസന പദ്ധതി കാര്യാലയത്തിലേക്ക് 2024-25 സാമ്പത്തിക വർഷം പ്രതിമാസം 800 കിലോമീറ്റർ ദൂരം 20,000 രൂപ നിരക്കിൽ, ടാക്സി പെർമിറ്റും 7 വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം കരാർ നൽകുവാൻ താൽപ്പര്യമുള്ളവരിൽ നിന്ന് മുദ്രവെച്ച ദർഘാസ് ക്ഷണിക്കുന്നു. ഫോറം സെപ്റ്റം.13, 3 മണി വരെ ലഭിക്കും. പൂരിപ്പിച്ച ഫോറം അന്നേ ദിവസം 5 മണി വരെ സ്വീകരിക്കും. 18 ന് രാവിലെ 11ന് തുറക്കും. നിരതദ്രവ്യം 2400 രൂപ. വിലാസം: അന്തിക്കാട് ശിശു വികസന ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, റൂം നമ്പർ 5, അന്തിക്കാട് 680641.

5 സീറ്റർ വാഹനത്തിന് ടെൻഡർ ക്ഷണിച്ചു

ജെ.എസ്.എസ്.കെ മാതൃയാൻ പദ്ധതിയുടെ ഭാഗമായി 2024 ഒക്ടോബർ ഒന്ന് മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിന്നും പ്രസവം കഴിഞ്ഞ അമ്മയേയും കുഞ്ഞിനേയും അവരുടെ സ്വന്തം വീടുകളിൽ എത്തിക്കുന്നതിനായി യാത്രാസൗകര്യം നൽകുന്നതിനായി 5 സീറ്റുളള (1500 സി.സി ക്കു താഴെ) വാഹന ഉടമകളിൽ നിന്നും മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. ഒരു വാഹനം ഒരു മാസം 1500 കിലോ മീറ്റർ ഓടുന്നതിനുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 23ന് ഉച്ചയ്ക്ക് 12 മണി. വൈകിട്ട് മൂന്നിന് തുറക്കും. ഫോൺ : 0466 2344053.

ലൈറ്റ് ആൻഡ് സൗണ്ട് ക്വട്ടേഷൻ ക്ഷണിച്ചു

കെ.പി.ഐ.പി കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ഓണാഘോഷം 2024ന്റെ ഭാഗമായി നടക്കുന്ന കലാപരിപാടിക്കുവേണ്ടി സെപ്റ്റംബർ 15ന് ലൈറ്റ് ആൻഡ് സൗണ്ട് നൽകുന്നതിന് ലൈസൻസുളള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മൽസരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ മുദ്രവച്ച കവറിൽ തപാൽ മുഖേനയോ നേരിട്ടോ സെപ്റ്റംബർ 12ന് ഉച്ചയ്ക്ക് 12ന് മുൻപായി ലഭിക്കണം. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരങ്ങൾക്ക് കാഞ്ഞിരപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാം.

ടയർ വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജ് ബസിനുള്ള ടയർ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് രണ്ട് വരെ. സെപ്റ്റംബർ 19ന് വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരങ്ങൾ www.gecskp.ac.in ൽ ലഭിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.