Sections

ലാബ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, പരിശോധന ഉപകരണങ്ങൾ, ജേണലുകൾ എന്നിവ ലഭ്യമാക്കൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Oct 12, 2024
Reported By Admin
Tenders are invited for works such as provision of lab equipment, furniture, testing equipment, jour

ലാബുപകരണങ്ങളും ഫർണിച്ചറുകളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം പകൽക്കുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലാബുപകരണങ്ങളും ഫർണിച്ചറുകളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരം സ്കൂൾ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0470 - 2681556.

വാഹനം ക്വട്ടേഷൻ

ബേപ്പൂർ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലേക്ക് 2021 ജനുവരിയിലോ അതിനു ശേഷമോ രജിസ്റ്റർ ചെയ്തതും 5-7 പേർക്ക് ഇരിക്കാവുന്നതും കേടുപാട് ഇല്ലാത്തതും ഡീസൽ ഉപയോഗിക്കുന്നതുമായ വാഹനം ദിവസ വാടകയ്ക്ക് ആവശ്യമുണ്ട്. വാഹനം പരമാവധി ഒരു വർഷത്തേക്കോ ഈ ഓഫീസിലേക്ക് പുതിയ വാഹനം അനുവദിക്കുന്നത് വരെയോ മാത്രം. വാഹനം 24 മണിക്കൂറും ഓഫീസിൽ ലഭ്യമാക്കണം. വാഹനത്തിന്റെ ക്വട്ടേഷൻ ഒക്ടോബർ 16 ന് വൈകീട്ട് മൂന്ന് മണിക്കകം ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ, ബേപ്പൂർ മുൻപാകെ ലഭ്യമാക്കണം. അന്ന് വൈകീട്ട് 3.30 ന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0495-2414074, 9496007052.

പരിശോധന ഉപകരണ കിറ്റുകൾ ദർഘാസുകൾ ക്ഷണിച്ചു

വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ 2024 -25 വാർഷിക പദ്ധതി ഗ്രാൻഡ് പ്രകാരം പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ പരിശോധന ഉപകരണങ്ങൾ കിറ്റുകൾ അനുബന്ധ വസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വിതരണക്കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ഫോമുകൾ ഒക്ടോബർ 16 ന് പകൽ ഒരുമണിവരെ പ്രവർത്തി സമയങ്ങളിൽ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അന്നേദിവസം 2.30 വരെ ദർഘാസ് അപേക്ഷകൾ സ്വീകരിക്കുന്നതും തുടർന്ന് മൂന്നുമണിക്ക് തുറന്നു പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04869 253456.

പീരുമേട് ഗ്രാമപഞ്ചായത്തിലെ ജനകീയ ആരോഗ്യകേന്ദ്രങ്ങളിലേക്ക് ആവശ്യമായ പരിശോധന ഉപകരണങ്ങൾ കിറ്റുകൾ, അനുബന്ധ വസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ഫോമുകൾ ഒക്ടോബർ 16 പകൽ 12.30 വരെ പ്രവൃത്തിസമയങ്ങളിൽ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04869 253456.

ജേണലുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറി വിഭാഗത്തിലേക്ക് ആവശ്യമായ പ്രിന്റഡ് ജേണലുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 21 ന് ഒരു മണിവരെ. എസ്റ്റിമേറ്റ് തുക അഞ്ചു ലക്ഷം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2282015.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.