Sections

കണ്ടിജൻസി സാധനങ്ങൾ, ജനറേറ്റർ തുടങ്ങിവ ലഭ്യമാക്കൽ, ഇൻവേർട്ടർ സ്താപിക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Dec 14, 2024
Reported By Admin
Tenders are invited for works such as provision of contingency items, generator etc., installation o

കണ്ടിജൻസി സാധനങ്ങൾ: ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 140 അങ്കണവാടികളിലേക്ക്, 2024-25 സാമ്പത്തിക വർഷത്തെ അങ്കണവാടി കണ്ടിജൻസി വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ടെൻഡർ തിയ്യതി ഡിസംബർ 28. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0495-2373566, 9496904270.

ഇൻവേർട്ടർ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ റീവയറിംഗ് വിത്ത് ഇൻവേർട്ടർ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ- 9496049741.

ജനറേറ്റർ വിതരണം ചെയ്യുന്നതിന് റീ-ടെണ്ടർ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുണ്ടംകുഴി സാവിത്രിഭായ് ഫൂലെ മെമ്മോറിയൽ ആശ്രമം സ്കൂളിലേക്ക് ആവശ്യമായ 5 കെവിഎ സിംഗിൾ ഫേസ് എയർ കൂൾഡ് ഡിജി സെറ്റ് ജനറേറ്റർ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും റീ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം ഡിസംബർ 20 വരെ വിതരണം ചെയ്യും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20 ഉച്ചക്ക് രണ്ട്. വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ- 04994 255466.

ടാക്സി പെർമിറ്റുള്ള ജീപ്പ്/കാർ ദർഘാസുകൾ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2024-25 സാമ്പത്തിക വർഷം ടാക്സി പെർമിറ്റുള്ള ജീപ്പ്/കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികളിൽ നിന്നും / സ്ഥാപനങ്ങളിൽ നിന്നും റീടെണ്ടർ ക്ഷണിച്ചു. ഡിസംബർ 24 ന് രണ്ട് മണി വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 0490 2967199

വാഹനം വാടകയ്ക്ക്: ക്വട്ടേഷൻ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി പൊതുമരാമത്ത് കെട്ടിടം ഉപവിഭാഗം അസിസ്റ്റന്റ് ്എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് ഔദോ്യഗിക ആവശ്യത്തിനായി വാഹനം വാടകയ്ക്കു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 26 വൈകിട്ടു നാലുമണി വരെ ഓഫീസിൽ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8086395152.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.