Sections

പ്രീ സ്കൂൾ കിറ്റ്, കണ്ടിജൻസി സാധനങ്ങൾ, ഫർണിച്ചർ/ഉപകരണങ്ങൾ ലഭ്യമാക്കൽ, ജിയോളജി ലാബ് ക്രമീകരിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Feb 18, 2025
Reported By Admin
Tenders are invited for works such as Pre School Kit, Contingency Supplies, Provision of Furniture/E

പ്രീ സ്കൂൾ കിറ്റ് ടെണ്ടർ ക്ഷണിച്ചു

മുല്ലശ്ശേരി ശിശു വികസന പദ്ധതി കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 100 അങ്കണവാടികൾക്ക് പ്രീ സ്കൂൾ കിറ്റ് വാങ്ങി നൽകുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുളള ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 21 ന് ഉച്ചതിരിഞ്ഞ് 3 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി മുല്ലശ്ശേരി ശിശു വികസന പദ്ധതി കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0487 2265570, 9188959753.

പുളികീഴ് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള 155 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റിനായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് മൂന്ന്. ഫോൺ : 0469 2610016, 9188959679.

വനിതാശിശു വികസന വകുപ്പിന് കീഴിൽ അമ്പലപ്പുഴ ശിശുവികസന പദ്ധതി കാര്യാലയത്തിലെ 136 അങ്കണവാടികൾക്ക് 2024-25 വർഷം അങ്കണവാടികളിൽ പ്രീ സ്ക്കൂൾ എജ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 ന് പകൽ ഒരു മണി.

കണ്ടിജൻസി സാധനങ്ങൾ ക്വട്ടേഷൻ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലുളള മുല്ലശ്ശേരി ഐ.സി.ഡി.എസ്. പ്രോജക്ടിലെ 100 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുളള മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 19 ന് ഉച്ചതിരിഞ്ഞ് 3 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി മുല്ലശ്ശേരി ശിശു വികസന പദ്ധതി കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0487 2265570, 9188959753.

ചെങ്ങന്നൂർ വനിതാ ശിശുവികസന വകുപ്പ് ഓഫീസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷം കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28 ഉച്ചക്ക് രണ്ടു മണി. ഫോൺ: 0479-2452934, 8281999136.

ബാർബർമാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു

സ്റ്റേറ്റ് എക്സൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ 2025-26 വർഷം അടിസ്ഥാന പരിശീലനത്തിനെത്തുന്ന വിവിധ തസ്തികകളിലുള്ള പുരുഷ ട്രെയ്നികളുടെ തലമുടി ആഴ്ചയിൽ ഒരുപ്രാവശ്യം എന്ന കണക്കിൽ മുറിക്കുന്നതിന് കരാറിൽ ഏർപ്പെടുന്നതിനായി ബാർബർമാരിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ മാർച്ച് 4 ന് ഉച്ചയ്ക്ക് 12 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി എക്സൈസ് അക്കാദമി ഓഫീസിലും, തൃശ്ശൂർ ജില്ലയിലെ എക്സൈസ് ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: 0487 2388090, 9400069700.

ജിയോളജി ലാബ് ക്രമീകരിക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു

കാവനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജിയോളജി ലാബ് ക്രമീകരിക്കുന്നതിനായി അംഗീകൃത ഏജൻസി, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 25 ഉച്ചയ്ക്ക് രണ്ടു വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 9846 577 977, 9567 163 682.

ഫർണിച്ചർ/ഉപകരണങ്ങൾ വാങ്ങി വിതരണം ടെണ്ടർ ക്ഷണിച്ചു

അങ്കണവാടി സർവീസസ് ജനറൽ പദ്ധതിയിൽ ഉൾപ്പെടുത്തി മലമ്പുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലുള്ള 36 അങ്കണവാടികളിൽ ഫർണിച്ചർ/ഉപകരണങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 24ന് രാവിലെ 11 വരെ സ്വീകരിക്കും. 25ന് രാവിലെ 11ന് ടെണ്ടറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ മലമ്പുഴ പ്രൊജക്ട് ഓഫീസിൽ ലഭിക്കും. ഫോൺ: 9188959766, 8111950239.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.