- Trending Now:
മാടപ്പള്ളി വനിത ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന 102 അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 27 ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെൻഡറുകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് മാടപ്പള്ളി ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 8281999155, 9496278461.
പുഴയ്ക്കൽ ഐ.സി.ഡി.എസ്. അഡീഷണൽ കാര്യാലയ പരിധിയിലെ 137 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷത്തെ പ്രീസ്കൂൾ പഠന കിറ്റുകൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഒളരിക്കരയിൽ പ്രവർത്തിക്കുന്ന പുഴയ്ക്കൽ ഐ.സി.ഡി.എസ്. അഡീഷണൽ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ : 04872-360008.
ചൊവ്വന്നൂർ ഐ.സി.ഡി.എസ് കാര്യാലയത്തിന് കീഴിലുള്ള 125 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. വിശദവിവരങ്ങൾക്കായി ചൊവ്വന്നൂർ ഐ.സി.ഡി.എസ് കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 04885 223499.
നെന്മാറ അഡിഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിന് കിഴിലുള്ള 99 അങ്കണവാടികളിലേക്കു പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർഫോം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ പൂരിപ്പിച്ച ഫോമുകൾ സ്വീകരിക്കും. ഫെബ്രുവരി 24 ന് വൈകിട്ട് മൂന്നിന് ടെണ്ടർ തുറക്കും. പ്രീ സ്കൂൾ ഇനങ്ങൾ കേന്ദ്ര ഗവൺമെന്റ് നിർദ്ദേശപ്രകാരമുള്ള ഗുണനിലവാരം പുലർത്തേണ്ടതും, കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടതുമാണ്. കൂടുതൽ വിവരങ്ങളും ടെൻഡർ ഫോമും പ്രവൃത്തി സമയങ്ങളിൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി അവധി ദിവസമായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയം ടെൻഡർ സ്വീകരിക്കുമെന്നും സമയപരിധി കഴിഞ്ഞു ലഭിക്കുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ലെന്നും നെൻമാറ അഡീഷ്ണൽ ശിശു വികസന ഓഫീസർ അറിയിച്ചു. ഫോൺ : 9747167674.
ചാലക്കുടി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷം പ്രീസ്കൂൾ പഠന കിറ്റുകൾ വാങ്ങി നൽകുന്നതിന് താൽപ്പര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുളള മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി ശിശു വികസന പദ്ധതി കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0480-2706044.
കുറ്റിപ്പുറം ബ്ലോക്ക് ഐ സി ഡി എസിന് കീഴിലുള്ള 116 അംഗനവാടികളിലേക്ക് പ്രീ സ്കൂൾ എജുക്കേഷൻ കിറ്റ് വിതരണം ചെയ്യാൻ തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 28 ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. വിവരങ്ങൾ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസിൽ ലഭിക്കും. ഫോൺ: 04942646347, 9188959788.
ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 140 അങ്കണവാടികൾക്കാവശ്യമായ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27 പകൽ ഒരു മണി. ഫോൺ:9188959712.
ദേവികുളം അഡീഷണൽ , മൂന്നാർ ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിന്റെ കീഴിലുളള വിവിധ അങ്കണവാടികളിൽ ഈ സാമ്പത്തികവർഷം അങ്കണവാടി പ്രീ-സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 21. ഫോൺ :04862-685612.
പുഴയ്ക്കൽ ഐ.സി.ഡി.എസ്. അഡീഷണൽ കാര്യാലയപരിധിയിലെ 137 അങ്കണവാടികളിലേക്ക് 2024-25 വർഷത്തേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഒളരിക്കരയിൽ പ്രവർത്തിക്കുന്ന പുഴയ്ക്കൽ ഐ.സി.ഡി.എസ്. അഡീഷണൽ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ : 04872-360008.
തൃശ്ശുർ ജില്ലയിലെ ഐ.സി.ഡി.എസ്. മതിലകം പ്രോജക്ടിനു കീഴിലെ 151 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷത്തിലേക്കുളള കണ്ടിജൻസി (അഡ്മിനിസ്ട്രേറ്റീവ് എക്സ്പെൻസ്) സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള വിതരണക്കാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച കവറിൽ മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം പ്രവൃത്തി സമയങ്ങളിൽ മാർച്ച് 3 ന് ഉച്ചയ്ക്ക് 12.30 വരെ മതിലകം ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ടിലുളള മതിലകം ഐ.സി.ഡി.എസ്. ഓഫീസിൽ ലഭിക്കും. ഫോൺ : 0480-2851319.
മാള ഐ.സി.ഡി.എസ്. പ്രൊജക്ടിലെ 145 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമുളള കണ്ടിജൻസി സാധനങ്ങൾ ലഭ്യമാക്കുന്നതിന് താൽപ്പര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 12 ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ മാള ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0480-2893269.
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ഐ.സി.ഡി.എസ്. പ്രോജക്ടിൽ പ്രവർത്തിക്കുന്ന 41 അങ്കണവാടികളിലേക്ക് ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും വാങ്ങി വിതരണം ചെയ്യാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുളള മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 22 നകം ലഭിക്കണം. ഫോൺ:04884232424.
മാള ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ അങ്കണവാടി കം ക്രഷ് പദ്ധതിയുടെ ഭാഗമായി മാള പഞ്ചായത്തിലെ 29 നമ്പർ അങ്കണവാടിയിലേക്കും അന്നമനട പഞ്ചായത്തിലെ 52 നമ്പർ അങ്കണവാടിയിലേക്കും അറ്റകുറ്റപ്പണികൾ നടത്തുന്നതിന് താൽപ്പര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 19 ന് രാവിലെ 11 മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് മാള ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0480-2893269.
അങ്കണവാടി പരിശീലന പദ്ധതി പ്രകാരം ഫെബ്രുവരി 28 മുതൽ മാർച്ച് 17 വരെയുള്ള 14 പ്രവൃത്തി ദിവസങ്ങിൽ സംഘടിപ്പിക്കുന്ന അങ്കണവാടി ഹെൽപ്പർമാരുടെ ഓറിയന്റേഷൻ പരിശീലനത്തിന് 50 പേർക്ക് രാവിലെയും ഉച്ചയ്ക്കും ഭക്ഷണവും ദിവസം രണ്ട് നേരം ചായ, സ്നാക്ക്സ് എന്നിവയും തൃശ്ശൂർ ജവഹർ ബാലഭവനിൽ എത്തിച്ച് വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. 1,82,000 രൂപയാണ് അടങ്കൽ തുക. ടെണ്ടറുകൾ ഫെബ്രുവരി 25 ന് ഉച്ചക്ക് മൂന്നിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ചെമ്പുക്കാവിലെ മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാതല ഐ.സി.ഡി. എസ് സെല്ലുമായി ബന്ധപ്പെടുക. ഫോൺ : 0487 2321698.
കെസ്വാൻ ഇന്റഗ്രേഷന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഉപയോഗത്തിലുള്ള നെറ്റ്വർക്കിങ് സ്വിച്ച്, നെറ്റ്വർക്കിങ് വയറിങ്, യു.പി.എസ്, യു.പി.എസ് വയറിങ്, ഇപബക്സ് സിസ്റ്റം എന്നിവയുടെ വാർഷിക അറ്റകുറ്റപണികൾക്കായി ദർഘാസ് ക്ഷണിച്ചു. മുദ്രവച്ച ദർഘാസുകൾ ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, തൃശ്ശൂർ എന്ന വിലാസത്തിൽ ഫെബ്രുവരി 28 ന് വൈകീട്ട് നാലിന് മുമ്പ് ലഭിക്കണം. ഫോൺ: 0487 2361945, 2360847.
തൃശ്ശൂർ സ്പെഷൽ തഹസിൽദാർ (എൽ.എ - കിഫ്ബി ) ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി ഗവൺമെന്റ് അംഗീകൃത മാനദണ്ഡങ്ങൾക്കും പ്രത്യേക നിബന്ധനകൾക്കും വിധേയമായി മാർച്ച് രണ്ട് അഥവാ കരാർ ദിവസം മുതൽ ഒരു വർഷത്തേക്ക് എഴുപേർക്ക് ഇരിക്കാൻ സാധിക്കുന്ന എ.സി. വാഹനം ഡ്രൈവർ ഉൾപ്പെടെ മാസവാടക കരാർ അടിസ്ഥാനത്തിൽ നൽകാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് രണ്ടിനു മുമ്പായി തൃശ്ശൂർ കിഫ്ബി സ്പെഷൽ തഹസിൽദാരുടെ (എൽ.എ) കാര്യാലയത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്പെഷൽ തഹസിൽദാരുടെ ഓഫീസുമായി പ്രവൃത്തി സമയത്ത് ബന്ധപെടുക. ഫോൺ: 0487 2959950.
വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏറനാട് താലൂക്കിലെ പയ്യനാട് ഫങ്ഷണൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ രണ്ട് ഏക്കറോളം ഭൂമി വികസിതമാക്കി സംരംഭകർക്ക് നൽകുന്നതിന് കാടു വെട്ടിതെളിക്കുക, മരങ്ങൾക്ക് നമ്പറിട്ടുക, ജെസിബി ഉപയോഗിച്ച് റോഡ് തെളിച്ചു ഭൂമി പ്ലോട്ടുകളാക്കി തിരിക്കുക, നിരപ്പാക്കുക, ഭൂമിയുടെ ലേ ഔട്ട് തയ്യാറാക്കുക, തുടങ്ങി ലാൻഡ് ഡെവലപ്മെന്റ് പ്രവൃത്തികൾ നടത്തുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നേരിട്ടോ തപാൽ മുഖേനയോ ഫെബ്രുവരി 21 ന് ഉച്ചക്ക് 12 ന് മുൻപായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസിൽ സമർപ്പിക്കണം.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.