- Trending Now:
മലപ്പുറം ദേശീയാരോഗ്യ ദൗത്യത്തിന് വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ മോഷൻ ഗ്രാഫിക്സ്, അനിമേഷൻ വീഡിയോ എന്നിവ തയ്യാറാക്കുന്നതിന് വ്യക്തികൾ, ഏജൻസികൾ എന്നിവയിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 0483 2730313.
ഇടുക്കി ഐ,സി.ഡി.എസ് പദ്ധതി പ്രകാരം 164 അങ്കണവാടികളിലേയ്ക്ക് ആവശ്യമായ ആങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അപേക്ഷകൾ ഇന്ന് ഉച്ചക്ക് (21 ) 2 മണി വരെ സ്വീകരിക്കും, തുടർന്ന് 3 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. വിശദ വിവരങ്ങൾക്ക് തടിയൻപാട് പ്രവർത്തിക്കുന്ന ഇടുക്കി ഐ.സി.ഡി.എസ്പ്രോജക്ട് ആഫീസുമായി ബന്ധപ്പെടുക. ഫോൺ 8075329115.
കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ സർവീസ് ആൻഡ് മെയ്നന്റനൻസ് ഓഫ് ഫാം മെഷിനറി കോഴ്സിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. വിശദ വിവരങ്ങളും അനുബന്ധ ലിസ്റ്റും പ്രവൃത്തി ദിനങ്ങളിൽ സ്കൂൾ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0496-2598634, 9846116783. ഇ-മെയിൽ ghssktdy@gmail.com.
വടകര അർബൻ ഐസിഡിഎസ് പ്രൊജക്റ്റിലെ തെരഞ്ഞെടുത്ത 17 അംഗനവാടി കേന്ദ്രങ്ങളിലേക്ക് 2024-25 വർഷം ഫർണിച്ചർ സാധനങ്ങൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി ജനുവരി 30 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ: 0496-2515176.
വനിതാ ശിശു വികസന വകുപ്പ് വാഴക്കുളം എസിഡിഎസ് പ്രൊജക്ടിലെ 24 അങ്കണവാടികൾക്ക് 2024-25 സാമ്പത്തിക വർഷം ഫർണിച്ചർ/ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി നാല് ഉച്ചയ്ക്ക് 12 വരെ ടെൻഡർ ലഭിക്കും. അന്നേ ദിവസം രണ്ട് വരെ ടെൻഡർ സ്വീകരിക്കും. മൂന്നിന് ടെൻഡർ തുറക്കും. ടെൻഡർ ഫോമും കൂടുതൽ വിവരങ്ങളും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ വാഴക്കുളം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന വാഴക്കുളം ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2677209, 9495841372.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.