Sections

പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ, ലാബ് ഉപകരണങ്ങൾ, ഫർണിച്ചർ, കണ്ടിജൻസി സാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Feb 08, 2025
Reported By Admin
Tenders are invited for works like supply of preschool education kits, lab equipment, furniture, con

പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ടെൻഡർ ക്ഷണിച്ചു

കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ 143 അങ്കണവാടികൾക്കാവശ്യമായ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 15 രണ്ടു മണി വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്കു തുറക്കും. വിശദവിവരത്തിന് ഫോൺ: 9188959698.

വൈക്കം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ 141 അങ്കണവാടികൾക്കാവശ്യമായ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 25 ഉച്ചകഴിഞ്ഞു രണ്ടു മണി വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്കു തുറക്കും. വിശദവിവരത്തിന് ഫോൺ: 04829 225156.

ഏറ്റുമാനൂർ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ 107 അങ്കണവാടികൾക്കാവശ്യമായ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി. രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 20 രണ്ടു മണി വരെ സമർപ്പിക്കാം. അന്നേദിവസം മൂന്നിന് തുറക്കും.

വനിത ശിശു വികസന വകുപ്പിന് കീഴിൽ തൂണേരി ശിശു വികസന പദ്ധതി പ്രോജക്ടിന് പരിധിയിലെ 194 അംഗനവാടികളിൽ 2024-25 വർഷം പ്രീസ്കൂൾ എജുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്നത് ഫെബ്രുവരി 18 ന് ഉച്ച രണ്ട് മണി വരെ. വൈകീട്ട് മൂന്നിന് തുറക്കും. ഫോൺ: 6282087812.

കോഴിക്കോട് ഐസിഡിഎസ് അർബൻ 2 സിഡിപിഒ യുടെ ഓഫീസിനു കീഴിലെ 140 അംഗനവാടികളിലേക്ക്, 2024-25 സാമ്പത്തിക വർഷത്തെ അംഗനവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ടെണ്ടർ തിയ്യതി ഫെബ്രുവരി 21. ഫോൺ: 0495-2373566, 9496904270.

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള മുളന്തുരുത്തി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുളള സ്ഥാപനങ്ങളിൽ / വ്യക്തികളിൽ നിന്നു ടെണ്ടറുകൾ ക്ഷണിക്കുന്നു. ഫെബ്രുവരി 20 വൈകിട്ട് 3.30 വരെ ടെൻഡറുകൾ സമർപ്പിക്കാം.
ഫോൺ : 0484-2786680, 9947864784, 9188959730.

ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുമാനൂരിലെ ജിയോളജി ലാബിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 18 ഉച്ചയ്ക്ക് 12 വരെ ടെൻഡർ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ടെൻഡർ തുറക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9447587595.

താഴത്തു വടകര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്കിൽ ഡവലപ്മെന്റ് സെന്ററിന് അനുവദിച്ച മൊബൈൽ ഫോൺ ഹാർഡ്വേർ റിപ്പയർ ടെക്നീഷ്യൻ കോഴ്സിലേയ്ക്ക് ആവശ്യമായ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 17ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ദർഘാസ് സ്വീകരിക്കും. ഫെബ്രുവരി 18ന് രാവിലെ 11 ന് തുറക്കും. വിശദ വിവരത്തിന് ഫോൺ : 0481-2498211,9446306423.

വാഹനം ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റ് ഉള്ളതും 12 വർഷത്തിലധികം കാലപ്പഴക്കമില്ലാത്ത 1200 സി സി യോ അതിന് മുകളിലോ ഉള്ള ഒരു സെഡാൻ ടൈപ്പ് കാർ/ ജീപ്പ് നൽകുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച റീ ടെണ്ടറുകൾ ക്ഷണിച്ചു. റീ ടെണ്ടർ ഫോമുകൾ ഫെബ്രുവരി 10 മുതൽ ഓഫീസിൽ നിന്നും ലഭിക്കും. 21ന് വൈകിട്ട് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2969101.

ഫർണിച്ചർ വിതരണം ടെണ്ടർ ക്ഷണിച്ചു

മേലടി ഐസിഡിഎസ് പ്രോജക്ടിന് കീഴിലുള്ള അംഗനവാടികളിലേക്ക് 2024-25 വർഷത്തെ ഫർണിച്ചർ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അംഗനവാടിക്ക് 10,000 രൂപ നിരക്കിൽ 25 അംഗനവാടികൾക്കാണ് സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടെണ്ടർ സ്വീകരിക്കുന്നത് ഫെബ്രുവരി 28 ന് ഉച്ച രണ്ട് മണിവരെ. വൈകീട്ട് മൂന്നിന് തുറക്കും. ഫോൺ: 9446567648.

കണ്ടിജൻസി സാധനങ്ങൾ വിതരണം ടെണ്ടർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിൽ കോഴിക്കോട് റൂറൽ ഐസിഡിഎസ് പ്രോജക്ടിനു കീഴിലുള്ള 180 അംഗനവാടികളിലേക്ക് 2024-25 വർഷത്തെ അംഗനവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അംഗനവാടിക്ക് 1150 രൂപ നിരക്കിൽ 180 അംഗനവാടികൾക്കാണ് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടെണ്ടർ ഫെബ്രുവരി 20-ന് ഉച്ച രണ്ട് മണി വരെ സ്വീകരിക്കും. ഉച്ച 2.30 ന് തുറക്കും. ഫോൺ: 0495-2966305.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.