- Trending Now:
പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ തൃശ്ശൂർ റെസ്റ്റ് ഹൗസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കാന്റീൻ 2025 ഫെബ്രുവരി 1 മുതൽ രണ്ട് വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്തു നടത്താൻ ഈ മേഖലയിൽ മുൻപരിചയമുള്ള വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. രണ്ട് വർഷക്കാലത്തേക്കുള്ള പാട്ടത്തുക, മേൽവിലാസം, ഒപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ജനുവരി 20 ന് രാവിലെ 11 ന് മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, തൃശ്ശൂർ - 680 020 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0487 2333030.
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ജില്ലാ വനിത ശിശു വികസന ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ (കാർ, ജീപ്പ്) എടുത്ത് ഉപയോഗിക്കുന്നതിന് വേണ്ടി പുനർ ടെണ്ടർ ക്ഷണിച്ചു. താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും, ഫോമിനുമായി പാലക്കാട് സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള ജില്ലാ വനിത ശിശു വികസന ഓഫീസിൽ ഡിസംബർ 21 മുതൽ ജനുവരി 7 വരെ വൈകിട്ട് മൂന്ന് വരെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04912911098.
ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ സുവോളജി വകുപ്പിന് ആവശ്യമായ ലാബ് ഉപകരണങ്ങൾ നൽകുന്നതിനായി ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ പ്രിൻസിപ്പൽ, പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജ്, പട്ടാമ്പി പി.ഒ പാലക്കാട് -679306 എന്ന വിലാസത്തിൽ ജനുവരി 30 ന് ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പായി നൽകേണ്ടതാണ്.
പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസിൽ എ.സി. സ്ഥാപിക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.അടങ്കൽ തുക 410205 രൂപ, നിരതദ്രവ്യം 10300 രൂപ, ഫോറത്തിന്റെ വില 825 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 15 വൈകുന്നേരം അഞ്ചുമണി. ഫോൺ : 04931 220315.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.