- Trending Now:
കട്ടപ്പന ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ 145 അങ്കണവാടികളിലേക്ക് കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുളള ജിഎസ്റ്റി രജിസ്ട്രേഷൻ ഉളള വ്യക്തി/ സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ജനുവരി 25 പകൽ 2 മണി വരെ ടെണ്ടർ ഫോമുകൾ സ്വീകരിക്കും. തുടർന്ന് വൈകീട്ട് 3 ന് തുറന്ന് പരിശോധിക്കും. ഫോൺ: 04868 252007.
ഇടുക്കി: ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയത്തിലേക്ക് മഹിന്ദ്ര ബോലേറോ, സ്വിഫ്റ്റ് ഡിസയർ, ടൊയോട്ട എറ്റിയോസ്, ഹോണ്ട സിറ്റി, സമാന മോഡലുകളിലുളള വാഹനം കരാർ വ്യവസ്ഥയിൽ നൽകുന്നതിന് താൽപര്യമുളളവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജനുവരി 31 പകൽ 12 മണി വരെ ടെണ്ടർ ഫോമുകൾ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് തുറന്ന് പരിശോധിക്കും. ഫോൺ: 04862 222363.
കാർഷിക വികസന ക്ഷേമ വകുപ്പ് സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂരിലെ ആഞ്ഞിലി ഇനത്തിൽപ്പെട്ട 3 മരങ്ങൾ വിൽപ്പന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 5 ന് പകൽ 2 മണിവരെ സ്വീകരിക്കും. തുടർന്ന് വൈകീട്ട് 3 മണിക്ക് തുറന്ന് പരിശോധിക്കും ഫോൺ: 9383470831.
ജില്ലയിലെ വാഴക്കുളം അഡീഷണൽ ഐസിഡിഎസ്. പ്രോജക്ടിലെ 27 അങ്കണവാടികൾക്ക് 2024-2025 സാമ്പത്തിക വർഷം ഗുണമേന്മയുള്ള ഫർണീച്ചർ/ഉപകരണങ്ങൾ വാങ്ങി നൽകുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല് ഉച്ചയ്ക്ക് 2.30 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2952488, 9387162707, 9188260347.
വനിതാ ശിശു വികസന വകുപ്പിനു കീഴിൽ കോതമംഗലം (അഡീഷണൽ) ഐസിഡിഎസ് പ്രോജെക്ടിൽ 2024-25 സാമ്പത്തിക വർഷം, 21 അങ്കണവാടികൾക്കാവശ്യമായ ഫർണിച്ചർ/ഉപകരണം സാധനങ്ങൾ വാങ്ങുന്നതിനും വിതരണം, ചെയ്യുന്നതിനും നിബന്ധനകൾക്ക് വിധേയമായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിനടുത്ത് പ്രവർത്തിക്കുന്ന ഐഡിഡിഎസ് കോതമംഗലം അഡീഷണൽ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ 0485-2828161, 9188959728. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി അഞ്ച്.
മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ തഹസിൽദാറുടെ (എൽ.എ. ജനറൽ) കാര്യാലയത്തിൽ ലാൻഡ് അക്വിസിഷൻ പ്രവർത്തനങ്ങൾക്കായി ഏഴു സീറ്റർ വാഹനം മാസ വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള ഏജൻസികളിൽനിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്പെഷ്യൽ തഹസിൽദാറുടെ (എൽ.എ. ജനറൽ) കാര്യാലയം, മിനി സിവിൽ സ്റ്റേഷൻ, കോട്ടയം എന്ന വിലാസത്തിൽ ജനുവരി 31 ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9847122299, 9447309409.
പാലക്കാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ക്ലിനിക്കൽ ലബോറട്ടറിയിലെ ഫുള്ളി ഓട്ടോമാറ്റിക് വെറ്ററിനറി ഹെമറ്റോളജി അനലൈസറിന് (എക്സിഗോ -എച്ച്
400) റീ ഏജന്റുകൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. പാലക്കാട് താരേക്കാട് പ്രവർത്തിക്കുന്ന ജില്ലാ വെറ്ററനറി കേന്ദ്രത്തിൽ ജനുവരി 27 ന് വൈകീട്ട് മൂന്നു മണി വരെ ടെണ്ടർ സ്വീകരിക്കും. ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ടെണ്ടറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും.
ചിറ്റൂർ സ്പെഷ്യൽ സബ് ജയിലിലെ തടവുകാരുടെ ഭക്ഷണം പാചകം ചെയ്യുന്ന ആവശ്യത്തിലേക്കായി പാചക വാതകം വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. കവറിനുമുകളിൽ വിതരണം ചെയ്യാനുദ്ദേശിക്കുന്ന ടെണ്ടറിന്റെ ക്രമ നമ്പറും പേരും എഴുതി സൂപ്രണ്ട്, സ്പെഷ്യൽ സബ് ജയിൽ, ചിറ്റൂർ എന്ന വിലാസത്തിൽ നൽകണം്. അവസാന തിയതി ജനുവരി 27 വൈകിട്ട് 3 വരെ. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ടെണ്ടറുകൾ തുറക്കും. അടങ്കൽ തുക 400000 രൂപ. കൂടുതൽ വിവരങ്ങൾക്ക് ചിറ്റൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.