- Trending Now:
ളാലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള അങ്കണവാടികളിൽ പ്രീ-സ്കൂൾ കിറ്റ്, കണ്ടീജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് ഒരുമണിവരെ ടെൻഡറുകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ളാലം ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോൺ. 04822 246980.
മുല്ലശ്ശേരി ശിശു വികസന പദ്ധതി കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 100 അങ്കണവാടികൾക്ക് പ്രീ സ്കൂൾ കിറ്റ് വാങ്ങി നൽകുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുളള ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 21 ന് ഉച്ചതിരിഞ്ഞ് 3 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി മുല്ലശ്ശേരി ശിശു വികസന പദ്ധതി കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0487 2265570, 9188959753.
കോഴിക്കോട് അർബൻ 1 ഐ.സി.ഡി.എസ് ഓഫീസിന് കീഴിലുള്ള 133 അംഗനവാടികളിലേക്ക് അംഗനവാടി പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ടെൻഡർ ഫോം വിതരണം ചെയ്യുന്ന അവസാന തിയ്യതി ഫെബ്രുവരി 20 ഉച്ച ഒരു മണി. ഫോൺ: 0495- 2702523.
കൊച്ചി ഐസിഡിഎസിലെ അങ്കണവാടികളിലേക്ക് പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 27 വരെ ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ :0484 2227284, 9847111531.
വനിത ശിശുവികസന വകുപ്പിന് കീഴിലെ കുന്ദമംഗലം അഡീഷണൽ (മുക്കം) ഐസിഡിഎസ് പ്രൊജക്ടിലെ 117 അംഗനവാടികളിലേക്ക് അംഗനവാടി സർവ്വീസസ് (ജനറൽ) പദ്ധതി- 2024-25 സാമ്പത്തിക വർഷത്തെ പ്രീ-സ്കൂൾ എജുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 19 ഉച്ച 12 മണി. ഫോൺ: 0495- 2294016.
നെന്മാറ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലുള്ള 19 അങ്കണവാടികളിലേക്കു ഫർണീച്ചറുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർഫോം ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ പൂരിപ്പിച്ച ഫോമുകൾ സ്വീകരിക്കും. ലഭിച്ച ഫോമുകൾ ഫെബ്രുവരി 22 ന് വൈകിട്ട് മൂന്നിന് തുറക്കും. കൂടുതൽ വിവരങ്ങളും ടെൻഡർ ഫോമും പ്രവൃത്തി സമയങ്ങളിൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി അവധി ദിവസമായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയം ടെണ്ടർ സ്വീകരിക്കുമെന്നും സമയപരിധി കഴിഞ്ഞു ലഭിക്കുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ലെന്നും നെൻമാറ അഡീഷ്ണൽ ശിശു വികസന ഓഫീസർ അറിയിച്ചു. ഫോൺ : 9747167674.
വനിത ശിശുവികസന വകുപ്പിന് കീഴിലെ കുന്ദമംഗലം അഡീഷണൽ (മുക്കം) ഐസിഡിഎസ് പ്രൊജക്ടിലെ 23 അംഗനവാടികളിലേക്ക് അംഗനവാടി സർവ്വീസസ് (ജനറൽ) പദ്ധതി- 2024-25 സാമ്പത്തിക വർഷത്തെ അംഗനവാടികൾക്കുള്ള ഫർണീച്ചർ/ഉപകരണങ്ങൾ/ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 19 ഉച്ച 12 മണി. ഫോൺ: 0495- 2294016.
വനിത ശിശു വികസന വകുപ്പിന് കീഴിലുളള മുല്ലശ്ശേരി ഐ.സി.ഡി.എസ്. പ്രോജക്ടിലെ 100 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുളള മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 19 ന് ഉച്ചതിരിഞ്ഞ് 3 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി മുല്ലശ്ശേരി ശിശു വികസന പദ്ധതി കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0487 2265570, 9188959753.
വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാവക്കാട് അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുളള 100 അങ്കണവാടി പ്രവർത്തകർക്ക് പോഷൻ ഭി പഠായി ഭി മാർഗ്ഗനിർദ്ദേശ പ്രകാരം മൂന്ന് ദിവസം ട്രെയിനിംഗ് നടത്തുന്നു. ഗുരുവായൂർ സെക്യുലർ ഹാളിൽ നടക്കുന്ന മൂന്ന് ദിവസത്തെ ട്രെയിനിംഗിലേക്ക് ഭക്ഷണം വിതരണം ചെയ്യാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി ചാവക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2556989, 9744148005.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ എ.സി സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചു. അടങ്കൽ തുക 410929 രൂപ. നിരതദ്രവ്യം 10300. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22 വൈകിട്ട് 5:00 മണി. കൂടുതൽ വിവരങ്ങൾക്ക്: 0493- 220315.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.