Sections

പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ്, കണ്ടിജൻസി സാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യൽ, പുസ്തകങ്ങൾ ബൈൻഡിംഗ് ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Feb 10, 2025
Reported By Admin
Tenders are invited for works like distribution of pre-school education kit, contingency items etc.,

പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രൊജക്റ്റ് ഓഫീസിലെ 127 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷം പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷഷനുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 18ന് ഉച്ചയ്ക്ക് രണ്ടു വരെ ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ: 9188959723.

ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിനു കീഴിലെ 177 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീ സ്ക്കൂൾ എജ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 18. ഫോൺ: 0477 2251728.

അഞ്ചൽ ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിലെ കരവാളൂർ, അലയമൺ, അഞ്ചൽ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിലെ 121 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 22 ഉച്ചക്ക് 2.30 വരെ സ്വീകരിക്കും ഫോൺ: 0475-2270716, 9074172812.

അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും ടെ9ഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി 20 ഉച്ചയ്ക്ക് 2.30 വരെ ടെൻഡറുകൾ സമർപ്പിക്കാം.
ഫോൺ:04842459255.

കണ്ടിജൻസി സാധനങ്ങൾ ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിനു കീഴിലെ 177 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 18. ഫോൺ: 0477 2251728.

വെട്ടിക്കവല ഐ.സി.ഡി.എസ് പരിധിയിലെ 102 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നിരതദ്രവ്യം: 1187 രൂപ. ഫെബ്രുവരി 22 ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. ഫോൺ : 0474 2616660.

ചിറ്റുമല ഐ.സി.ഡി.എസ് പരിധിയിലെ 80 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നിരതദ്രവ്യം: 1318 രൂപ. ഫെബ്രുവരി 17 വൈകിട്ട് മൂന്ന് വരെ ടെൻഡർ സമർപ്പിക്കാം. ഫോൺ : 0474 2585024.

നിയമ പ്രസിദ്ധീകരണങ്ങളുടെ ബൈൻഡിംഗ് ക്വട്ടേഷൻ ക്ഷണിച്ചു

നിയമ പ്രസിദ്ധീകരണങ്ങളുടെ വിവിധ വാല്യങ്ങൾ ബൈൻഡ് ചെയത് നൽകുന്നതിനായി പ്രവർത്തി പരിചയമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പെരുമ്പാവൂർ സിവിൽ ജഡ്ജ് ( സീനിയർ ഡിവിഷൻ) ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട തീയതി ഫെബ്രുവരി 25 വൈകിട്ട് 3 വരെ ആണ്. വിവിധ നിയമ പ്രസിദ്ധീകരണങ്ങളുടെ ആകെ 26 വോളിയങ്ങളാണ് ബൈൻഡ് ചെയ്ത് ലഭ്യമാക്കേണ്ടത്. ഒരു വോളിയം ബൈൻഡ് ചെയ്യുന്നതിനുള്ള നിരക്ക് ക്വട്ടേഷനിൽ വ്യക്തമാക്കണം. സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ), പെരുമ്പാവൂർ എന്ന വിലാസത്തിലാണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ കോടതി ഓഫീസിൽ ബന്ധപ്പെടാം.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.