Sections

പാർക്കിംഗ് ഫീസ് ശേഖരിക്കുക, ക്യാന്റീൻ നടത്തിപ്പ്, ലാബ് റീ ഏജന്റുകൾ ലഭ്യമാക്കുക തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Jul 23, 2024
Reported By Admin
tender invited

ക്യാന്റീൻ നടത്തിപ്പ്: ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ക്യാന്റീൻ നടത്തുന്നതിന് റീ-ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. ഫോൺ 0477 2251151.

പാർക്കിംഗ് ഫീസ് റീയേജന്റും ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ വാഹന പാർക്കിംഗ് ഫീസ് ശേഖരിക്കുന്നതിനുള്ള അവകാശത്തിനായും ലാബിലേക്ക് ആവശ്യമായ റീയേജന്റും മറ്റ് അനബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നതിനും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ആഗസ്റ്റ് ഒന്നfന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ 0479 2412765.

ലബോറട്ടറി ഇനങ്ങളും റീഏജന്റുകളും ടെൻഡർ ക്ഷണിച്ചു

എറണാകുളം: ജില്ലാ ടി ബി സെന്റ കരുവേലിപ്പടി ആശുപത്രിയിലേക്കുളള 2024-25 സാമ്പത്തിക വർഷത്തേക്കുളള ലബോറട്ടറി ഇനങ്ങളും റീഏജന്റുകളും നല്കുന്നതിന് സ്ഥാപനങ്ങൾ/ഏജന്റുമാർ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡർ ജൂലൈ 31 ഉച്ചയ്ക്ക് 12 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2225491.

ഇ-ടെൻഡർ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് എംപിലാഡ്സ് പദ്ധതിയിൽ മരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ (ഫോൺ:0485 2822544) www.lsg.kerala.gov.in വെബ് സൈറ്റിൽ നിന്നും അറിയാം. ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 വൈകിട്ട് നാല് വരെ.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.