- Trending Now:
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നിക്ഷേപ പ്രവൃത്തിയുടെ ഭാഗമായി കൈപ്പറ്റയിൽ സബ് മേഴ്സിബിൾ പമ്പ് സെറ്റിന്റെ വിതരണം, ഫിറ്റിങ്, ടെറ്റിങ്, കമ്മീഷനിങ് എന്നീ പ്രവൃത്തികൾക്ക് ഇ ദർഘാസ് ക്ഷണിച്ചു. ദർഘാസ് നമ്പർ: എഇഇ/എംപിഎം/06/2024-25. ജൂലൈ 19 നുള്ളിൽ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ദർഘാസ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734857.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ നൂൽപ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇന്നർവെയറുകൾ ലഭ്യമാക്കുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും സാമ്പിൾ സഹിതം ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ജൂലൈ 26 വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോൺ-04936 270140, 8075441167.
കണ്ണൂർ നഗരപാത വികസന പദ്ധതി ലാൻഡ് അക്വിസിഷൻ ഓഫീസിനു വേണ്ടി കാർ ( ഏഴ് സീറ്റർ ) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 19 വൈകിട്ട് 3 മണിക്ക് മുമ്പായി ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ 0497- 2931340.
കണ്ണൂർ ഗവ ഐ ടി ഐയോടനുബന്ധിച്ച കെട്ടിടത്തിൽ കാന്റീൻ നടത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15 വൈകുന്നേരം 3 മണി . ഫോൺ 0497 2835183.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.