Sections

ഫർണീച്ചർ/ അനുബന്ധ സാധനങ്ങൾ, ഫ്ലോർ കാർപ്പെറ്റ്, ലാബ് ഉപകരണം എന്നിവ ലഭ്യമാക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ കുടങ്ങി പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Feb 24, 2025
Reported By Admin
Tenders are invited for works including provision of furniture/accessories, floor carpets, lab equip

ടാക്സി പെർമിറ്റുള്ള എസി വാഹനങ്ങൾക്ക് ടെണ്ടർ ക്ഷണിച്ചു

ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുള്ള എയർ കണ്ടീഷൻ ചെയ്ത വാഹനങ്ങൾ ആവശ്യമുണ്ട്. കുടുതൽ വിവരങ്ങൾക്ക് 0495 2374990 എന്ന നമ്പറിലോ, www.arogyakeralam.gov.in വെബ്സൈറ്റിലോ ബന്ധപ്പെടുക.

ടാക്സി പെർമിറ്റുള്ള ഒരു എ.സി.വാഹനം റീ ടെണ്ടർ

കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസിലെ പിസിപിഎൻഡിടി പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ഇൻസ്പെക്ഷനും മറ്റും നടത്തുന്നതിന് 7 സീറ്റോടു കൂടിയ 1500 സി.സി-യിൽ കുറവുള്ള ടാക്സി പെർമിറ്റുള്ള ഒരു എ.സി.വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനായി നിബന്ധനകൾക്ക് വിധേയമായി പരിചയ സമ്പന്നരായ വാഹന ഉടമകളിൽ നിന്നും അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി മാർച്ച് 28 ന് വൈകീട്ട് അഞ്ച് മണി. ഫോൺ - 0495 2370494.

ഫർണീച്ചർ/ അനുബന്ധ സാധനങ്ങൾ ടെൻഡർ

ഓച്ചിറ ഐസിഡിഎസ് പരിധിയിലെ 25 അങ്കണവാടികൾക്ക് ഫർണീച്ചർ/ അനുബന്ധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നിരതദ്രവ്യം: 2500 രൂപ. ഫെബ്രുവരി 28 ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 9961629054.

ഫ്ലോർ കാർപ്പെറ്റ് ടെൻഡർ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് ഉയർന്ന നിലവാരത്തിലുളള ഫ്ലോർ കാർപ്പെറ്റ് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.

വാഹനം ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ഉപയോഗത്തിനായി ഒരു വർഷ കാലയളവിലേക്ക് വാഹനം (കാർ) വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട് നിന്നും ലഭിക്കും.(ഫോൺ.0484 2952949). ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27-ന് ഉച്ചയ്ക്ക് രണ്ടു വരെ.

ദർഘാസ് ക്ഷണിച്ചു

2025-2026 കാലയളവിൽ (2026 മാർച്ച് 31 വരെ) എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിലെ ഗതാഗത കയറ്റിറക്കു ജോലികൾ ഏറ്റെടുത്തു നടത്തുന്നതിന് സ്റ്റേഷനറി സാധനങ്ങളുടെ ഗതാഗതം, സ്റ്റോക്ക് ചെയ്യൽ, മറ്റനുബന്ധ ജോലികൾ ഇവക്കുള്ള 01/2024-2025 നമ്പർ ദർഘാസ്' എന്ന മേലെഴുത്തോടു കൂടി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോറം എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ മാർച്ച് 18 -ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ ലഭിക്കും. ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 19, ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിനങ്ങളിൽ നേരിട്ടോ, ഫോൺ മുഖേനയോ ബന്ധപ്പെടാം. ഫോൺ 0484 2422630.

ദർഘാസ് ക്ഷണിച്ചു

തൃപ്പൂണിത്തുറ ജി.വി.എച്ച്.എസ്.എസ് ബോയ്സ് വിദ്യാലയത്തിൽ ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, അസിസ്റ്റന്റ് റോബോട്ടിക്സ് ടെക്നീഷ്യൻ എന്നീ കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക ഓരോ കോഴ്സിനും 5 ലക്ഷം രൂപ വീതം. ദർഘാസ് ഫോം വില 1000 രൂപ. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 6 വൈകിട്ട് അഞ്ച് വരെ. കൂടുതൽ വിവരങ്ങൾക്ക്:9446362540.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.